കോട്ടയം: സർവകലാശാലയുടെ 10 ഏക്കർ ഭൂമി സംസ്ഥാന സ്പോർട്സ് കൗൺസിലിന് നൽകണമെന്ന് സർക്കാർ നിർദേശത്തിൽ സിൻഡിക്കേറ്റിന് അസംതൃപ്തി. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത്. ഭൂമി വിട്ടുനൽകുന്നതിനെ സംബന്ധിച്ച് വിശദമായ പഠനത്തിനുശേഷം മാത്രം ബാക്കി നടപടികളുണ്ടായാൽ മതിയെന്നാണ് യോഗത്തിലെ തീരുമാനം. എന്നാൽ, പഠനത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാതിരുന്നതും വിഷയം ഗൗരവത്തിലെടുക്കുന്നില്ല എന്ന സൂചനയാണ് നൽകുന്നത്. സർവകലാശാല കാമ്പസിനോടു ചേർന്നുള്ള 10 ഏക്കർ ഭൂമിയിൽ സ് റ്റേഡിയവും ഹോസ്റ്റലും നിർമിക്കാനുള്ള സ്പോർട്സ് കൗൺസിൽ നീക്കത്തിനാണ് ഇതോടെ തടയിട്ടത്. ജീവനക്കാരുടെ സംഘടനകളും ഇതിനെതിരായിരുന്നു. പിഎച്ച്.ഡി പ്രവേശനത്തിൽ മെറിറ്റിനോടൊപ്പം സാമൂഹികനീതിയും ഉറപ്പുവരുത്താൻ എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് സംവരണമേർപ്പെടുത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു ഇക്കണോമിക്സ്, ഹിന്ദി, ജിയോളജി, കോമേഴ്സ്, മാത്തമാറ്റിക്കൽ സയൻസ്, തിയറ്റർ ആൻഡ് റൈറ്റിങ്, സൈക്കോളജി, നാനോ സയൻസ് ആൻഡ് ടെക്നോളജി, എനർജി മറ്റീരിയൽസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ പുതുതായി 10 പഠന വകുപ്പുകൾ ആരംഭിക്കാൻ സർക്കാറിെൻറ അനുമതി തേടാനും തീരുമാനിച്ചു. എയിഡഡ് കോളജുകളിലും സ്വാശ്രയ കോളജുകളിലും നടത്തുന്ന അൺ എയിഡഡ് എം.ഫിൽ കോഴ്സുകളുടെ അംഗീകാരം 2018-19 അധ്യയനവർഷം മുതൽ റദ്ദാക്കും. നിലവിലുള്ള വിദ്യാർഥികൾക്ക് പഠനം തുടരാൻ അനുവദിക്കും. കിഫ്ബിയിൽനിന്ന് അനുവദിച്ച 132.75 കോടി രൂപ ചെലവഴിച്ച് ഉന്നത അക്കാദമിക ഗവേഷണ ലബോറട്ടറി സമുച്ചയം സമയബന്ധിതമായി പൂർത്തിയാക്കാനും മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ അധ്യാപകരിൽനിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.