കോട്ടയം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് ഇൻഡോർ സ്റ്റേഡിയം പണിയാൻ എം.ജി സർവകലാശാലയുടെ 10 ഏക്കർ സ്ഥലം വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ എംപ്ലോയീസ് യൂനിയൻ സിൻഡിക്കേറ്റ് യോഗം ഉപരോധിച്ചു. സർവകലാശാലക്ക് കിഫ്ബി വഴിയും എൻ.ഐ.ആർ.എഫ് സർവേ പ്രകാരമുള്ള കേന്ദ്ര മാനവ വിഭവശേഷി വകുപ്പിെൻറ ധനസഹായം വഴിയും പ്രതീക്ഷിക്കപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ കാമ്പസിനുള്ളിൽ നിലവിൽ സ്ഥലദൗർലഭ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭൂമിദാനം സർവകലാശാലയുടെ വികസന പ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത് ജനറൽ സെക്രട്ടറി എൻ. മഹേഷ് പറഞ്ഞു. പ്രസിഡൻറ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. എഫ്.യു.ഇ.ഒ സംസ്ഥാന ട്രഷറർ എം. ഷാജിർഖാൻ, ജി. പ്രകാശ്, കെ. കാമരാജ്, എൻ. നവീൻ, സന്ധ്യ ജി. കുറുപ്പ്, എൻ.എസ്. മേബിൾ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ. ഷാജി, ജോബിൻ, കെ.ബി. പ്രദീപ്, കെ. ഷാനവാസ്, സവിത രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.