ന്യൂഡൽഹി: മുസ്ലിം പ്രീണനം ആരോപിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ വീണ്ടും ട്രോൾ. മുസ്ലിം പ്രീണനത്തിൽനിന്ന് പിന്മാറാൻ മന്ത്രിയെ ഉപദേശിക്കണമെന്ന ആവശ്യവുമായി വന്ന ട്വിറ്റർ പോസ്റ്റിെൻറ സ്ക്രീൻഷോട്ട് സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ ട്വീറ്റ് ചെയ്തു. മിശ്രവിവാഹിതരായ ദമ്പതികൾക്ക് പാസ്പോർട്ട് നൽകാൻ മതം മാറാൻ നിർദേശിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിനു പിന്നാലെയാണ് ട്രോൾ തുടങ്ങിയത്. പാസ്പോർട്ട് അപേക്ഷയുമായി ലഖ്നോവിലെ സേവ കേന്ദ്രയിലെത്തിയ ദമ്പതികളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലം മാറ്റിയിരുന്നു. ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിമായ ഭർത്താവിനോട് ഹിന്ദു മതത്തിേലക്ക് മറണമെന്ന് മിശ്ര നിർദേശിച്ചതാണ് പരാതിക്കിടയാക്കിയത്. മിശ്രക്കെതിരെ നടപടിയെടുത്ത വിദേശകാര്യ വകുപ്പിനും മന്ത്രിക്കുമെതിരെയാണ് ചിലർ ശകാരം ചൊരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.