കമൽഹാസ​െൻറ വീട്ടിൽ അതിക്രമിച്ചുകടന്ന യുവാവ്​ പിടിയിൽ

ചെന്നൈ: നടനും മക്കൾ നീതിമയ്യം കക്ഷി പ്രസിഡൻറുമായ കമൽഹാസ​െൻറ വീട്ടിൽ അതിക്രമിച്ചുകടന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ. കടലൂർ തിട്ടകുടി ശബരിനാഥൻ (28) ആണ് പ്രതി. വെള്ളിയാഴ്ച രാത്രിയിലാണ് ചെൈന്ന ആഴ്വാർപേട്ടയിലെ വീടി​െൻറ ചുറ്റുമതിൽ ചാടി അകത്തുകടന്നത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ പ്രതിയെ പിടികൂടി തേനാംപേട്ട പൊലീസിൽ ഏൽപിക്കുകയായിരുന്നു. തിരുവല്ലിക്കേണിയിൽ ജ്യൂസ് കടയിലെ തൊഴിലാളിയാണ് ശബരിനാഥൻ. കമൽഹാസനെ കാണാനാണ് വന്നതെന്ന് പ്രതി മൊഴിനൽകിയെങ്കിലും പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. നിലവിൽ മക്കൾ നീതി മയ്യം ഒാഫിസ് പ്രവർത്തിക്കുന്നത് കമൽഹാസ​െൻറ വീടിനോട് ചേർന്നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.