സ്​റ്റുഡൻറ്​​ പൊലീസ്​ കാഡറ്റ് പദ്ധതി വ്യാപിപ്പിക്കും

blurb 95 അധ്യാപകർക്ക് പരിശീലനം നൽകി തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി കൂടുതൽ സ്കൂളുകളിൽ ഇക്കൊല്ലം നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. 95 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത അധ്യാപകർക്കുള്ള ദശദിന പരിശീലനത്തി​െൻറ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 100 സ്കൂളുകളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. 71 സ്കൂളുകളിൽ ഇതിനകം തുടങ്ങി. ഇതുൾപ്പെടെ 645 സ്കൂളുകളിൽ ഇപ്പോൾ പദ്ധതി നിലവിലുണ്ട്. കൂടുതൽ സ്കൂളുകളിൽ എസ്.പി.സി പദ്ധതി അനുവദിക്കുന്നതിന് സർക്കാറിന് ശിപാർശ നൽകിയിട്ടുണ്ട്. പരമാവധി സ്കൂളുകളിൽ സർക്കാറിന് കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ പദ്ധതി നടപ്പാക്കുന്നതിനുള്ള നിർദേശം ചർച്ചചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ നേതൃത്വം നൽകുന്ന അധ്യാപകർ കമ്യൂണിറ്റി പൊലീസ് ഓഫിസർമാർ എന്നാണ് അറിയപ്പെടുന്നത്. ആദ്യബാച്ചിൽ 95 അധ്യാപകർക്കാണ് പരിശീലനം നൽകിയത്. സമാപനസമ്മേളനത്തിൽ ഐ.ജി പി. വിജയൻ, എസ്.പി കെ.യു.കുര്യാക്കോസ്, പൊലീസ് െട്രയിനിങ് കോളജ് വൈസ് പ്രിൻസിപ്പൽ അനിൽ ശ്രീനിവാസ്, പദ്ധതി അസി. നോഡൽ ഓഫിസർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.