കോട്ടയ​െത്ത താരം ഹാട്രിക്​ വിജയവുമായി ആശിഖ്​ നൗഷാദ്​

കോട്ടയം: തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് ഗാനം, അറബിക് പദ്യംചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിൽ എ ഗ്രേഡ് വിജയം നേടിയ ആശിഖ് നൗഷാദ് കോട്ടയത്തിന് അഭിമാനമായി. മേവെള്ളൂർ കെ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം നഗരസഭ ജീവനക്കാരനായ തലയോലപ്പറമ്പ് കരിപ്പാടം കുന്നുപറമ്പിൽ നൗഷാദി​െൻറയും നസീറയുടെയും മകനാണ്. 1993ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് ഗാനത്തിലെ എ ഗ്രേഡ് ജേതാവ് കൂടിയായ പിതാവി​െൻറ പരിശീലനത്തിലാണ് ഹാട്രിക് വിജയനേട്ടം സ്വന്തമാക്കിയത്. വരിക്കാംകുന്ന് കെ.എച്ച്.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരി അനീസയും ഇതേപാതയാണ് പിന്തുടരുന്നത്. സ്കൂളിൽ നടന്ന അറബിക് ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.