ഇടുക്കി സപ്ലിമെൻറ്​... കരുത്തോടെ മുന്നോട്ട്​......

കെ.കെ. ജയചന്ദ്രൻ (സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി) എണ്ണമറ്റ സമരങ്ങൾകൊണ്ടും ജനകീയ-, കർഷക ഇടപെടലുകളിലൂടെയും കരുത്താർജിച്ച ഇടുക്കിയിലെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയായ സി.പി.എമ്മി​െൻറ ജില്ല സമ്മേളനം വമ്പിച്ച റാലിയോടെയും 10,000 ചുവപ്പുസേന മാർച്ചോടെയും പൊതുസമ്മേളനത്തോടെയും ബുധനാഴ്ച സമാപിക്കുകയാണ്. തിങ്കളാഴ്ച ആരംഭിച്ച പ്രതിനിധി സമ്മേളനവും അതിനുമുമ്പ് നടന്ന സെമിനാറുകളും അനുബന്ധ പരിപാടികളുമെല്ലാം പാർട്ടിയുടെ അച്ചടക്കവും സംഘടന മികവും വെളിപ്പെടുത്തുന്നതായിരുന്നു. അന്തർദേശീയ, ദേശീയ, പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളുമെല്ലാം പാർട്ടിയുടെ മുന്നോട്ടുള്ള വളർച്ചക്കും ബഹുജന അടിത്തറ വിപുലപ്പെടുത്താനും പ്രേരകമാകും. ജില്ലയിലെ 1929 ബ്രാഞ്ച് സമ്മേളനങ്ങളും 157 ലോക്കൽ സമ്മേളനങ്ങളും 14 ഏരിയ സമ്മേളനങ്ങളും മറ്റൊരു പാർട്ടിക്കും പറ്റാത്തവിധം ചിട്ടയോടും മാതൃകപരവുമായാണ്മാണ് നടന്നത്. അത്യന്തം ഭീതിതമായ രാഷ്ട്രീയ--ഭരണസാഹചര്യം രാജ്യത്ത് നിലനിൽക്കുേമ്പാഴാണ് പാർട്ടി സമ്മേളനങ്ങൾ നടക്കുന്നത്. സംഘ് പരിവാർ ശക്തികൾ അജണ്ട നിശ്ചയിച്ച് രാജ്യത്താെക വർഗീയ ആക്രമണങ്ങൾ അഴിച്ചുവിടുേമ്പാൾ നാടി​െൻറ മതേതര പൈതൃകവും മതനിരപേക്ഷ നിലപാടുകളും സ്വീകരിച്ചാണ് പാർട്ടി മുന്നോട്ടുപോകുന്നത്. സർവകലാശാലകളിലും മറ്റ് കാമ്പസുകളിലും മോദി ഭരണത്തിനെതിരായ ചെറുത്തുനിൽപ് ഉയർന്നുവരുന്നു. ആർ.എസ്.എസ്, വർഗീയ, സവർണ നീക്കത്തിനെതിരെ അതിശക്തമായ ജനകീയ പ്രതിരോധം പടുത്തുയർത്താൻ ഇടതുപക്ഷ ശാക്തീകരണം അനിവാര്യമാണ്. നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ജനജീവിതം ദുസ്സഹമാക്കി. ബി.ജെ.പി ഉയർത്തുന്ന വിപത്തുകളെ ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന യാഥാർഥ്യവും നിലനിൽക്കുന്നു. ഇൗ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും പുരോഗതിയും മുൻനിർത്തിയുള്ള ഭരണവുമായാണ് പിണറായി വിജയ​െൻറ നേതൃത്വത്തിലെ എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുന്നത്. കർഷകരുടെ പട്ടയം ഉൾെപ്പടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്നത് ഉദാഹരണം മാത്രം. വലിയതോതിലുള്ള ബഹുജന പിന്തുണയാർജിച്ച പാർട്ടിക്ക് കൂടുതൽ കരുത്തോടെ മുന്നേറാനുണ്ടെന്ന ആഹ്വാനവുമായാണ് സമ്മേളനം സമാപിക്കുന്നത്. ബുധനാഴ്ച അരലക്ഷം പേർ പെങ്കടുക്കുന്ന റാലിയും 10,000 പേരുടെ ചുവപ്പുസേന മാർച്ചും ഹൈറേഞ്ച് ഇതുവരെ ദർശിച്ചിട്ടില്ലാത്ത വൻ ജനമുന്നേറ്റമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.