സി.പി.എം ജില്ല സമ്മേളനത്തിന് തുടക്കം

കട്ടപ്പന: സി.പി.എം ജില്ല സമ്മേളനത്തിന് കട്ടപ്പനയിൽ ഉജ്ജ്വല തുടക്കം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരിയുടെ താൽക്കാലിക അധ്യക്ഷതയിലാണ് സമ്മേളനനടപടി ആരംഭിച്ചത്. തുടർന്ന് മുതിർന്ന അംഗം പി.എം.എം ബഷീർ പതാക ഉയർത്തി. നേതാക്കളും പ്രതിനിധികളും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എസ്. രാജൻ രക്തസാക്ഷി പ്രമേയവും വി.എൻ. മോഹനൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി.ആർ. സജി സ്വാഗതം പറഞ്ഞു. കെ.പി. മേരി കൺവീനറും പി.എൻ. വിജയൻ, എസ്. രാജേന്ദ്രൻ, ഷൈലജ സുരേന്ദ്രൻ, നിശാന്ത് വി. ചന്ദ്രൻ എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പി.എസ്. രാജൻ കൺവീനറും വി.എൻ. മോഹനൻ, വി.വി. മത്തായി, ആർ. തിലകൻ, റോമിയോ സെബാസ്റ്റ്യൻ, കെ.എം. ഉഷ, ജി. വിജയാനന്ദ്, എൻ.വി. ബേബി, ടി.എം. ജോൺ, മാത്യു ജോർജ് എന്നിവർ അംഗങ്ങളുമായ പ്രമേയ കമ്മിറ്റിയും കെ.വി. ശശി കൺവീനറും ടി.ജെ. ഷൈൻ, എം.വി. ശശികുമാർ, എം.ജെ. മാത്യു, വിജയകുമാരി എന്നിവർ അംഗങ്ങളുമായ മിനിറ്റ്സ് കമ്മിറ്റിയും സി.വി. വർഗീസ് കൺവീനറും എം.എൻ. മോഹനൻ, എം.എസ്. ശരത്, കെ.വി. സണ്ണി, വി. സിജിമോൻ, ടി.എസ്. ബിസി, തിലോത്തമ സോമൻ എന്നിവർ അംഗങ്ങളുമായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടങ്ങും. വൈകീട്ട് അഞ്ചുമുതൽ സാംസ്‌കാരിക സംഗമം. സുഗതൻ കരുവാറ്റ അധ്യക്ഷതവഹിക്കും. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം െക.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 5.30ന് കവിരയങ്ങ്, 6.30ന് പാട്ടരങ്ങ്, ഏഴുമുതൽ നാടൻ പാട്ടുകളും നവവത്സര ഗാനങ്ങളും കോർത്തിണക്കിയ പാട്ടുകൂട്ടം എന്നിവയും ഉണ്ടാകും. 10ന് ജില്ല കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ഒരുമണിയോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. വൈകുേനം നാലിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് 10,000 റെഡ് വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് നടക്കും. ഗതാഗതനിയന്ത്രണം കട്ടപ്പന: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി ബുധനാഴ്ച കട്ടപ്പന ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി സി.ഐ വി.എസ്. അനിൽകുമാർ അറിയിച്ചു. കോട്ടയം ഭാഗത്തുനിന്ന് വരുന്ന ബസുകൾ സ്കൂൾ കവല-, പള്ളിക്കവല വഴി പുതിയ സ്റ്റാൻഡിലും ഇടുക്കിയിൽനിന്ന് വരുന്ന ബസുകൾ കെ.എസ്.ആർ.ടി.സി ഡിപ്പോ,-വെട്ടിക്കുഴക്കവല-, എസ്.എൻ ജങ്ഷൻ, ഇടശേരി ജങ്ഷൻ വഴി പുതിയ സ്റ്റാൻഡിൽ എത്തണം. തങ്കമണി ഭാഗത്തുനിന്ന് വരുന്നവയും ഇതേ റൂട്ടിൽ എത്തണം. കുമളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാറക്കടവ് ബൈപാസ് വഴി പുതിയ സറ്റാൻഡിൽ എത്തണം. ആനവിലാസം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അമ്പലക്കവല , മർത്താസ് വഴി പുതിയ സ്റ്റാൻഡിലും കയറണം. കോട്ടയം ഭാഗത്തേക്ക് പേകേണ്ടവ പുതിയ ബസ് സ്റ്റാൻഡ്-, ബൈപാസ്, മർത്താസ്-, വള്ളക്കടവ്-, ഇരുപതേക്കർ വഴിയും ഇടുക്കി, ഇരട്ടയാർ, തങ്കമണി എന്നിവിടങ്ങളിലേക്ക് പേകേണ്ടവ വള്ളക്കടവ്, -ഇരുപതേക്കർ, തൊവരയാർ,- സുവർണഗിരി,- വെള്ളിയാംകുടി വഴിയും പോകണം. ബുധനാഴ്ച പകൽ ഒന്നു മുതലാണ് ഗതാഗതനിയന്ത്രണം. രാജധാനി കൂട്ടക്കൊലക്കേസ് വാദം പൂർത്തിയായി; വിധി പതിനൊന്നിന് മുട്ടം: രാജധാനി കൂട്ടക്കൊലക്കേസിലെ വാദം പൂർത്തിയായി. ശിക്ഷവിധി ജനുവരി 11ന് പ്രഖ്യാപിക്കും. കേസിലെ പ്രതികളായ കർണാടക തുംകൂർ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര, സിറഹനുമന്തപുരം സ്വദേശി മധു (രഗേഷ് ഗൗഡ), മധുവി​െൻറ സഹോദരൻ മഞ്ജുനാഥ് എന്നിവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ശനിയാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും, പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷയിളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതികളിലൊരാളായ രാഘവേന്ദ്രയുടെ സഹായത്തോടെയാണ് കോടതി മറ്റു പ്രതികളുമായി സംസാരിച്ചത്. കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചുകടക്കൽ, സംഘം ചേരൽ എന്നീ കുറ്റകൃത്യങ്ങൾ ഇവർ ചെയ്തതായി മുട്ടം അഡീഷനൽ സെഷൻസ് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. എന്നാൽ, പൊലീസ് ചാർജ് ചെയ്ത ഗൂ--ഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. 2015 ഫെബ്രുവരി 13ന് രാത്രിയാണ് രാജധാനി ടൂറിസ്റ്റ് ഹോം ഉടമ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെ കർണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ജുനാഥ് എന്നിവർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.