എരുമേലിയിൽ തീർഥാടകരു​െട വൻ തിരക്ക്​ *മത സൗഹാർദത്തി​െൻറ നാട്​ ഉത്സവലഹരിയിൽ

കോട്ടയം: മത സൗഹാർദത്തി​െൻറ നാട് ഉത്സവലഹരിയിൽ. രാജ്യത്തി​െൻറ വിവിധഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു തീർഥാടകരാണ് രാപകലെന്നില്ലാതെ എരുമേലിയിൽ പേട്ടതുള്ളി സന്നിധാനത്തേക്ക് നീങ്ങുന്നത്. തോളിൽ വേട്ടക്കമ്പ് പേറിയും വർണങ്ങൾ വാരിപ്പൂശിയും ശരണമന്ത്രങ്ങളുമായി പേട്ടതുള്ളുന്ന തീർഥാടകർ എരുമേലിയെ മതസൗഹാർദത്തി​െൻറ ഇൗറ്റില്ലമാക്കി മാറ്റുകയാണ്. തീർഥാടകരിൽ ഭൂരിപക്ഷവും പരമ്പരാഗത കാനനപാതയിലൂടെ നടന്ന് സന്നിധാനത്തെത്തുേമ്പാൾ പമ്പാവലി-കണമല വഴി വാഹനങ്ങളിൽ പോകുന്നവരും കുറവല്ല. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് എറിയപങ്കും. ഇവർക്കായി ദേവസ്വം ബോർഡും അയ്യപ്പസേവ സംഘവും വിവിധ ഹൈന്ദവ സംഘടനകളും എരുമേലി മുസ്ലിം ജമാഅത്ത് പരിപാലന സമിതിയും സർക്കാറും വിപുലസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ശബരിമല നട അടക്കുന്ന ജനുവരി 20വരെ തീർഥാടകരുെട ഒഴുക്ക് തുടരും. ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ വ്യാഴാഴ്ചയാണ്. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുെട പേട്ടതുള്ളൽ കാണാൻ അന്ന് ഭക്തലക്ഷങ്ങൾ ഒഴുകിയെത്തും. തീർഥാടനത്തി​െൻറ ഭാഗമായുള്ള ചന്ദനക്കുട മഹോത്സവം ബുധനാഴ്ച രാത്രി പള്ളിയങ്കണത്തിൽനിന്ന് ആരംഭിക്കും. പേട്ടതുള്ളലിനുള്ള ഒരുക്കം പൂർത്തിയാക്കിയതായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളും ചന്ദനക്കുടത്തിനുള്ള ഒരുക്കം പൂർത്തിയാക്കിയതായി ജമാഅത്ത് ഭാരവാഹികളും അറിയിച്ചു. മന്ത്രി എ.സി. മൊയ്തീനാണ് ഇത്തവണത്തെ മുഖ്യാതിഥി. തീർഥാടകരെ വരവേൽക്കാൻ എരുമേലി പേട്ടകവലയിൽ മുഖാമുഖം നിൽക്കുന്ന അമ്പലവും നൈനാർ മസ്ജിദും (വാവർ പള്ളി) ഒരുങ്ങിക്കഴിഞ്ഞു. കൊച്ചമ്പലത്തിൽനിന്ന് പേട്ടതുള്ളി എത്തുന്ന തീർഥാടകർ നേരെ എതിർവശത്തുള്ള മസ്ജിദിലേക്കാണ് എത്തുന്നത്. അവിടെ പള്ളിക്ക് വലംവെച്ച് നേർച്ചകാഴ്ചകൾ സമർപ്പിച്ച് ഭക്തി ആദരപൂർവം പിന്നോട്ടിറങ്ങി നേരെ പോകുന്നത് വലിയമ്പലത്തിലേക്ക്. വ്യാഴാഴ്ച ഉച്ചക്ക് 12ന് ആകാശത്ത് കൃഷ്ണപ്പരുന്ത് പറക്കുന്നേതാടെ അമ്പലപ്പുഴ സംഘത്തി​െൻറ പേട്ടതുള്ളൽ ആരംഭിക്കും. ഉച്ചക്കുശേഷം ആലങ്ങാട് സംഘത്തി​െൻറയും. അമ്പലപ്പുഴ സംഘം പള്ളിക്ക് വലംവെച്ച ശേഷമാണ് വലിയമ്പലത്തിലേക്ക് പോകുക. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും ശബരിമലക്ക് പോകുന്നതായുള്ള വിശ്വാസം നിലനിൽക്കുന്നതിനാൽ ആലങ്ങാട് സംഘം പള്ളിയിൽ പ്രവേശിക്കാറില്ല. വാവരുടെ പ്രതിനിധിയും ഇവർക്കൊപ്പം വലിയമ്പലത്തിലേക്ക് പോകും. അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ അടുത്ത ദിവസങ്ങളിൽ എരുമേലിയിൽ എത്തും. പേട്ട തുള്ളലിന് തലേന്ന് ഒരുക്കം സംബന്ധിച്ച് പള്ളിയങ്കണത്തിൽ അമ്പലപ്പുഴ സംഘാംഗങ്ങളുമായി ചർച്ച ഉണ്ടാകും. മത സൗഹാർദ സമ്മേളനമായാണ് ഇൗ ചടങ്ങിനെ കാണുന്നത്. അമ്പലപ്പുഴ സംഘത്തി​െൻറ സമൂഹപെരിയോനായി കളത്തിൽ ചന്ദ്രശേഖരൻ നായരാണ് ഇത്തവണയും എത്തുക. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.