ചെങ്ങളത്ത്​ നെൽവയൽ നികത്തി നട്ട തെങ്ങിൻ തൈകൾ സി.പി.എം വെട്ടിനിരത്തി

കോട്ടയം: േകാട്ടയം-കുമരകം റോഡിൽ ചെങ്ങളം മൂന്നുകവലക്കുസമീപം നെൽവയൽ നികത്തി തെങ്ങിൻ തൈ നട്ടത് സി.പി.എം വെട്ടിനിരത്തി. സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിെലയാണ് ഇത്തരത്തിൽ കൊടിനാട്ടിയത്. തിരുവാർപ്പ് പഞ്ചായത്ത് 18ാം വാർഡിലെ കേളക്കേരി-മാടപ്പള്ളിക്കാട്ട് പാടശേഖരത്തെ ഒരേക്കർ ഭാഗത്തെ തൈക്കൂനകളാണ് വെട്ടിനിരത്തിയത്. 175 ഏക്കർ പാടശേഖരത്തെ റോഡരികിലെ വിവിധ സ്ഥലങ്ങൾ മാസങ്ങളായി മാലിന്യവും ആക്രിസാധനങ്ങളും തള്ളിയാണ് നികത്തിയത്. ഒരുവർഷത്തോളമായി പലഭാഗങ്ങളിലായി ഒരേക്കറോളം നിലമാണ് അനധികൃതമായി നികത്തിയത്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി പ്രവർത്തകർ മുന്നിട്ടിറങ്ങിയതെന്ന് സി.പി.എം ചെങ്ങളം ലോക്കൽ സെക്രട്ടറി എം.ആർ. മനോജ് 'മാധ്യമ'ത്തോട് പറഞ്ഞു. നദീപുനർസംയോജന പദ്ധതിയുടെ ഭാഗമായി നികത്തൽ പൂർവസ്ഥിതിയിലാക്കി കൃഷിയിറക്കുകയാണ് ലക്ഷ്യം. സി.പി.എം പ്രവർത്തകരായ സി.ടി. രാജേഷ്, എം.എസ്. ബഷീർ, പി.ആർ. ബിജുമോൻ, ഇ.വി. ഷിജു, കെ.ആർ. അജയ്, രാജേശ്വരി ബാബു എന്നിവർ നേതൃത്വം നൽകി. 2008നുശേഷം നികത്തിയ കുമരകം-, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ നെല്‍വയലുകളില്‍ നടത്തിയ അനധികൃത നിർമാണപ്രവർത്തനങ്ങൾ രാഷ്ട്രീയസ്വാധീനം മൂലം ക്രമപ്പെടുത്തിക്കൊടുത്തതായും ആക്ഷേപമുണ്ട്. സി.പി.എം വെട്ടിനിരത്തിയ പാടത്ത് സി.പി.െഎ പോഷകസംഘടനയായ എ.െഎ.ടി.യു.സി കഴിഞ്ഞയാഴ്ച കൊടിനാട്ടി സമരം നടത്തിയിരുന്നു. അതേസമയം, വയൽ നികത്തി തെങ്ങിന്‍ തൈകള്‍ നട്ട് ഏറെനാൾ കഴിശേഷമുള്ള വെട്ടിനിരത്തിൽ സമരം സി.പി.എം-സി.പി.െഎ പോരി​െൻറ ഭാഗമാണെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.