ഇടുക്കി സപ്ല​ിമെൻറിലേക്ക്​... സി.പി.എം ജില്ല സമ്മേളനത്തിന്​ ഇന്ന്​ സമാപനം

കട്ടപ്പന: അമ്പതിനായിരം പേർ പങ്കെടുക്കുന്ന പടുകൂറ്റൻ പ്രകടനത്തോടെ സി.പി.എം ജില്ല സമ്മേളനം ഇന്ന് കട്ടപ്പനയിൽ സമാപിക്കും. തിങ്കളാഴ്ച രാവിലെ തുടങ്ങിയ സമ്മേളനത്തി​െൻറ പ്രധാന ആകർഷണമായ ചുവപ്പുസേന മാർച്ചും പ്രകടനവും ജില്ല കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ പ്രതിനിധി സമ്മേളനത്തി​െൻറ തുടർച്ച നടക്കും. ജില്ല കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ഒരുമണിയോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. തുടർന്ന് മൂന്നിന് 50,000 പേർ അണിനിരക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. നാലിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് 10,000 റെഡ് വളൻറിയർമാർ അണിനിരക്കുന്ന ചുവപ്പുസേന മാർച്ചും നടക്കും. വൈകീട്ട് എട്ടുമുതൽ പൊതുസമ്മേളന വേദിയായ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ പത്തനംതിട്ട സാരംഗി​െൻറ ഗാനമേള നടക്കും. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് സമ്മേളനത്തിൽ വിവിധ പ്രമേയങ്ങൾ അവതരിച്ചു. പ്രവർത്തന റിപ്പോർട്ടും അതിന്മേലുള്ള ചർച്ചകളും നടന്നു. വൈകീട്ട് അഞ്ചിന് കട്ടപ്പന മുനിസിപ്പൽ മിനി സ്‌റ്റേഡിയത്തിൽ നടന്ന സാംസ്‌കാരികസമ്മേളനം കേരള സ്‌റ്റേറ്റ് മൈനോറിറ്റി െഡവലപ്മ​െൻറ് കോർപറേഷൻ ഡയറക്ടർ ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു. വിനോദ് വൈശാഖി, അജി സി. പണിക്കർ, കെ.കെ. ജയചന്ദ്രൻ, കാഞ്ചിയാർ രാജൻ, ജോസ് വെട്ടിക്കുഴ, മോബിൻ മോഹനൻ എന്നിവർ സംസാരിച്ചു.. തുടർന്ന് ആതിര വി. നായരും സംഘവും അവതരിപ്പിച്ച നൃത്തനിശയും നടന്നു. ചൊവ്വാഴ്ച രാവിലെമുതൽ പ്രതിനിധി സമ്മേളനം തുടർന്നു. പ്രമേയങ്ങളും ഉപരികമ്മിറ്റി നേതാക്കളുടെ പ്രസംഗങ്ങളും നടന്നു. വൈകീട്ട് അഞ്ചിന് സഫല സാംസ്‌കാരിക സംഗമം നടന്നു. സുഗതൻ കരുവാറ്റ അധ്യക്ഷതവഹിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം െക.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കവിരയങ്ങ്, പാട്ടരങ്ങ് എന്നിവയും നാടൻ പാട്ടുകളും നവവത്സരഗാനങ്ങളും കോർത്തിണക്കിയ പാട്ടുകൂട്ടം എന്നിവയും നടന്നു. ഇന്ന് കട്ടപ്പനയിൽ സമ്മേളനം അവസാനിക്കുമ്പോൾ അത് സി.പി.എം ജില്ല സമ്മേളന ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന ഒന്നായി മാറുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.