ജി.എസ്​.ടി: നേട്ടം പ്രതീക്ഷിച്ചത്​ തെറ്റിദ്ധാരണയിൽ- ^മുഖ്യമന്ത്രി

ജി.എസ്.ടി: നേട്ടം പ്രതീക്ഷിച്ചത് തെറ്റിദ്ധാരണയിൽ- -മുഖ്യമന്ത്രി കട്ടപ്പന: ജി.എസ്.ടി നടപ്പാക്കുേമ്പാൾ സംസ്ഥാനത്തിന് നേട്ടമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാലിത് തെറ്റിദ്ധാരണയായിരുെന്നന്ന് പിന്നീട് മനസ്സിലായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടപ്പനയിൽ സി.പി.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ സംസ്ഥാനമെന്നനിലയിൽ കേരളത്തിന് പ്രയോജനം ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ, ഉള്ള വരുമാനം പോലും ഇല്ലാതാവുകയായിരുന്നു. സംസ്ഥാനങ്ങളുടെ അവകാശം കവരലാണ് ജി.എസ്.ടിയെന്ന നിലപാട് എൽ.ഡി.എഫും സി.പി.എമ്മും നേരേത്തതന്നെ സ്വീകരിച്ചതാണ്. സംസ്ഥാനങ്ങളുടെ അധികാര-ാവകാശങ്ങൾ കവരുന്നതിനപ്പുറം ജനക്ഷേമത്തിന് പ്രാധാന്യം കൊടുക്കാത്ത സർക്കാറാണ് മോദിയുടേത്. ആസൂത്രണകമീഷൻ ഇല്ലാതാക്കിയതടക്കം നടപടി ഇതാണ് തെളിയിക്കുന്നത് -അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.