കെ.എസ്​.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണം ^തിരുവഞ്ചൂർ

കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണം -തിരുവഞ്ചൂർ കോട്ടയം: കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ സർക്കാർ പറയുന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യമാണ്. പെൻഷൻ ഏറ്റെടുക്കില്ലെന്നു പറയുന്നത് ശരിയല്ല.1983ൽ മന്ത്രിസഭ തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് പെൻഷൻ െകാടുക്കാൻ വിജ്ഞാപനമിറക്കിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇടതുമുന്നണി ഉന്നയിച്ച പ്രധാന ആവശ്യം പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാണ് -മാധ്യമപ്രവർത്തകരോട് സംസാരിക്കേവ അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കാനാകാത്തതിനാൽ പെൻഷൻ തുകയുടെ പകുതിയായ 30 കോടി സർക്കാർ നൽകുന്നുണ്ട്. അതി​െൻറ അർഥം സർക്കാർ പെൻഷൻ ഏെറ്റടുത്തുവെന്നാണ്. സർക്കാർ ഹൈകോടതിയിലെ സത്യവാങ്മൂലത്തിൽ ബോധപൂർവം പച്ചക്കള്ളം ചമക്കുകയാണ്. അതിനൊപ്പം പെൻഷൻ ആനുകൂല്യത്തിനായി ഹൈകോടതിവിധിയുടെ അടിസ്ഥാനത്തിൽ 10കോടിയും കെട്ടിവെക്കുന്നുണ്ട്. ഇതുകൂടാതെ, സെസിൽനിന്ന് ഒരുമാസം ആറുകോടിയും ലഭിക്കുന്നു. പകുതി തുകയുടെ 16കോടി കഴിച്ചാൽ 14 കോടിയാണ് െക.എസ്.ആർ.ടി.സി കൊടുക്കേണ്ടിവരുന്നത്. പെൻഷൻ സമരം നടന്ന കാലത്തെ ചില ഇടതുനേതാക്കളെ ഇപ്പോൾ കാണാനില്ല. താൻ ഗതാഗതമന്ത്രിയായിരിക്കെ ആനത്തലവട്ടം ആനന്ദൻ അടക്കമുള്ള ഇടതുനേതാക്കളും ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളും പെൻഷൻ ബാധ്യത ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദങ്ങൾ നൽകിയിട്ടുണ്ട്. ആ ബാധ്യത ഏറ്റെടുക്കേണ്ട സമയത്ത് ഒളിേച്ചാടുന്നത് ശരിയല്ല. പാവപ്പെട്ടവർക്ക് നീതിലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.