സംസ്ഥാനത്ത്​ ക്രമസമാധാനം ഭദ്രം; സംഘർഷമുണ്ടാക്കാൻ സംഘ്​ പരിവാർ ശ്രമിക്കുന്നു- ^മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രം; സംഘർഷമുണ്ടാക്കാൻ സംഘ് പരിവാർ ശ്രമിക്കുന്നു- -മുഖ്യമന്ത്രി കട്ടപ്പന: സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷവും രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാനനില മെച്ചപ്പെട്ടു. എന്നാൽ, എങ്ങനെയും ഇത് തകർക്കാൻ ഒരുകൂട്ടർ രംഗത്തുണ്ട്. സംഘ് പരിവാറാണ് ഇതിനുപിന്നിൽ. റിയാസ് മൗലവിയുടെയും കൊടിഞ്ഞി ഫൈസലി​െൻറയും കൊലപാതകങ്ങൾ ഇൗ ലക്ഷ്യത്തോടെയായിരുന്നു. സി.പി.എം ഇടുക്കി ജില്ല സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി-മതവികാരങ്ങൾ കുത്തിയിളക്കാനാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി നോക്കുന്നത്. കേന്ദ്രഭരണത്തിനെതിരായ അസംതൃപ്തിയിൽ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം. ദലിതരെയും മതന്യൂനപക്ഷങ്ങളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന നിലക്കാണ് സംഘ് പരിവാറി​െൻറ പോക്ക്. വർഗീയകലാപങ്ങളുണ്ടാക്കുന്നവരെ സർക്കാർ പ്രതിനിധികൾ പോലും ന്യായീകരിക്കുന്നു. രാജ്യത്തി​െൻറ രാഷ്ട്രീയദിശ നിർണയിക്കുന്നതിൽ പ്രധാന പങ്കാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വഹിക്കുന്നത്. ബഹുസ്വരതയിലൂന്നി ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസി​െൻറ ജനദ്രോഹം ചൂണ്ടിക്കാട്ടി അധികാരത്തിലെത്തിയ ബി.ജെ.പി കടുത്ത ജനദ്രോഹം അഴിച്ചുവിട്ടിരിക്കുകയാണ്. കോൺഗ്രസ്, നവ ഉദാരവത്കരണനയങ്ങളുടെ വക്താക്കൾ തന്നെയാണ്. ഇൗ സാഹചര്യത്തിൽ ബദൽ ശക്തി ഉയർന്നുവരണം. ഇതിന് സാധിക്കുക ഇടതുപക്ഷത്തിനാണ്. നയത്തിൽ വ്യക്തതയുള്ള ജനാധിപത്യശക്തികൾ, ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ ഇത് സാധ്യമാകും. വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, ആനത്തലവട്ടം ആനന്ദൻ, എം.എം. മണി, ബേബി ജോൺ, കെ.ജെ. തോമസ് എന്നിവർ പെങ്കടുത്തു. കെ.പി. മേരി അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.ആർ. സജി സ്വാഗതം പറഞ്ഞു. കെ.പി. മേരി, പി.എൻ. വിജയൻ, എസ്. രാജേന്ദ്രൻ, ഷൈജല സുരേന്ദ്രൻ, നിഷാന്ദ് ബി. ചന്ദ്രൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജോയിസ് ജോർജ് എം.പി സംബന്ധിച്ചു. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ബുധനാഴ്ച റാലിയോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.