സഹകരണ മേഖലയിൽ ഫിലിം സിറ്റി സമുച്ചയം രൂപവത്കരിക്കും -സംവിധായകൻ കെ. മധു കോട്ടയം: സിനിമ നിർമാണം, ടൂറിസം അടക്കം വിവിധോദ്ദേശ്യ പദ്ധതികൾ സമന്വയിപ്പിച്ച് അന്താരാഷ്ട്ര മികവുള്ള ഫിലിം സിറ്റി സമുച്ചയം കേരളത്തിലെ സഹകരണ മേഖലയിൽ രൂപവത്കരിക്കുമെന്ന് സംവിധായകൻ കെ. മധു. കോട്ടയത്ത് കേരള ഫിലിം ഒാഡിയോ വിഷ്വൽ സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് യോഗത്തിൽ സംസ്ഥാനതല സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭത്തിന് സർക്കാർ, സർക്കാറിതര സ്ഥാപനങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. മണ്ണടി അനിൽ അധ്യക്ഷതവഹിച്ചു. സിനിമ നിരൂപകൻ ഡോ. മണക്കാട് പദ്മേഷ്, അയർക്കുന്നം രാമൻ നായർ, ടി. സജുലാൽ, അഡ്വ. പ്രവീൺ കോട്ടക്കുഴി, എം.ജി. ശശിധരൻ, എം.ബി. സുകുമാരൻ നായർ, എം.എൻ. ഗോപാലകൃഷ്ണപണിക്കർ, സുരേഷ് കൈപ്പട, എം. വി. മുരുകൻ, അനിത ചന്ദ്രൻ പാലിയത്ത്, മലയൻകീഴ് ജി. എൽ. അരുൺ, മുഹമ്മദ് ഫൈസി, അഡ്വ. ഉമ എസ്. നായർ, ശോഭ വിശ്വൻ, ബിനു ജോഷ്വാ എന്നിവർ സംസാരിച്ചു. സഹകരണ തെരഞ്ഞെടുപ്പ് കമീഷണർ നിയമിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഭരണസമിതിയിലേക്ക് 11അംഗങ്ങളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സംവിധായകൻ കെ. മധു (ചെയർമാൻ.) അഡ്വ. മണ്ണടി അനിൽ ( വൈ. ചെയർ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.