രക്ഷിതാക്കൾക്കുള്ള പഠന പരിശീലന പദ്ധതിക്ക്​ തുടക്കം

നെടുങ്കണ്ടം: കേരളത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകുന്ന പരിശീലന ക്ലാസി​െൻറ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. കുട്ടികളെ നല്ലരീതിയിൽ നയിക്കാൻ അധ്യാപകരും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുമായി സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്കാകുന്നില്ല. കരുതലില്ലായ്മ മൂലം ചില കുട്ടികളെയെങ്കിലും നമുക്ക് നഷ്ടമാകുന്നുണ്ട്. ക്രിമിനലുകൾ കുട്ടികളെ ലക്ഷ്യംവെക്കുന്നു. മയക്കുമരുന്നിൽനിന്ന് അകറ്റിനിർത്താൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. അഡ്വ. ജോയിസ് ജോർജ് എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റ്യൻ, ഇ.എസ്. ബിജിമോൾ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമന്ദിരം ശശികുമാർ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം, ജില്ല പഞ്ചായത്ത് അംഗം മോളി മൈക്കിൾ, ഡോ. പി.കെ. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.