അടിമാലി: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഒന്നര കോടി തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി പാലക്കാട് ചുരിയോട് ചുണ്ടംപറ്റം വീട്ടില്‍ അബ്ദുസ്സലാമുമായി നടത്തിയ തെളിവെടുപ്പിൽ ഇയാളുടെ ബംഗളൂരുവിലെ ഓഫിസില്‍നിന്ന് പാലക്കാട്ടെ വീട്ടില്‍നിന്നുമായി 21പാസ്പോർട്ടുകൾ പിടിച്ചെടുത്തു. വിദേശജോലിക്കായി വിവിധ സ്ഥാപനങ്ങളില്‍ ഹാജരാക്കാനുള്ള വ്യാജരേഖകളും ലെറ്റര്‍പാഡ്, സീല്‍ എന്നിവയും പിടിച്ചെടുത്തു. ഇവയൊക്കെ അറിയപ്പെടുന്ന സ്ഥാപനങ്ങളുടെപേരില്‍ നിര്‍മിച്ചവയാണ്. ഇയാള്‍ അഭിഭാഷകനല്ലെന്ന് തെളിഞ്ഞതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അടിമാലി സി.ഐ പി.കെ. സാബു, എസ്.ഐ സന്തോഷ് സജീവ് എന്നിവര്‍ പറഞ്ഞു. വിസ ഇടപാടുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ ഇരുമ്പുപാലം കീപ്പുറത്ത് അഷ്‌റഫ് (42), ആലുവ പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന പറമ്പില്‍ ഫാ. നോബിപോള്‍ (41) എന്നിവര്‍ ഇയാള്‍ക്ക് പണം നല്‍കിയതായും തെളിഞ്ഞു. ഇവര്‍ ഇടപാടുകാരില്‍നിന്ന് 50,000മുതല്‍ ആറുലക്ഷം രൂപവരെ വാങ്ങിയെങ്കിലും അബ്ദുസ്സലാമിന് നല്‍കിയിരുന്നത് 25,000 മുതല്‍ 75,000 രൂപ വരെയാണ്. ബംഗളൂരു ആസ്ഥാനമായ ബോണാഫീഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് അബ്ദുസ്സലാം. ഈ സ്ഥാപനത്തിെൻറ മറവിലാണ് തട്ടിപ്പുകള്‍ മുഴുവന്‍ നടന്നത്. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുസ്സലാം 2016ലാണ് ഈ സ്ഥാപനം തുടങ്ങിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഉൗര്‍ജിതമാക്കി. ഇതുവരെ 17 കേസുകള്‍ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തു. 119 പേരില്‍നിന്നായി 1.5 കോടി തട്ടിയെടുത്തത് സംബന്ധിച്ചാണ് അടിമാലി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.