കോട്ടയം: ബി.സി.എം കോളജ് ഫുഡ് സയന്‍സ് ഡിപ്പാര്‍ട്മെൻറ് ആഭിമുഖ്യത്തില്‍ ഫുഡ് ടെക്‌നോളജി ഇന്‍കുബേഷൻ സെൻറർ (ഫുഡ്ടിക്) ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ 10ന് കെ.എസ്.െഎ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. നിലവിലെ ബേക്കറി ഉൽപന്നങ്ങളിലെ ചേരുവകളിൽ പലതും ആരോഗ്യത്തിന് ഹാനികരമാണ്. ഇവക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യപ്രദമായ ചേരുവകൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശയങ്ങൾ പരിപേഷിപ്പിക്കുകയാണ് സെൻററിെൻറ ലക്ഷ്യം. ഇതോടനുബന്ധിച്ച് ബേക്കറി ഉടമസ്ഥരുടെ സംഘടനയായ ബേക്സുമായി സഹകരിച്ച് 'ഹെൽത്തി ബേക്സ്' എന്ന പേരിൽ സെമിനാറും കോളജ് ഒാഡിറ്റോറിയത്തിൽ നടക്കും. സി.എഫ്.ടി.ആർ.െഎ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സുധീർ ജി. മാൽഡോയും ചെെന്നെ ലയോള കോളജ് ഡിപാർട്മെൻറ് ഒാഫ് ഫുഡ് കെമിസ്ട്രി ഫുഡ് പ്രോസസിങ് സയൻസ് അസി. പ്രഫ. ദിവ്യ ക്രിസ്തേദാസയും സെമിനാറിന് നേതൃത്വം നൽകും. കോളജ് വിദ്യാർഥികൾക്കായി നടത്തിയ ഫുഡ് ഫോേട്ടാഗ്രഫി മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ഇൻഡസ്ട്രിയൽ പ്രാക്ടിക്കൽ ലബോറട്ടറി മാനുവലിെൻറ പ്രകാശനവും ഉദ്ഘാടനസമ്മേളനത്തിൽ നടക്കും. വാർത്തസമ്മേളനത്തില്‍ ഫാ. ഫില്‍മോന്‍ കളത്ര, അഞ്ജു അനറ്റ് ചെറിയാന്‍, ആഷ യോഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപക സർവിസ് സംഘടന സമരസമിതി കലക്ടറേറ്റ് മാർച്ച് നടത്തി േകാട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപക സർവിസ് സംഘടന സമരസമിതി നേതൃത്വത്തിൽ കോട്ടയം കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.െഎ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. സമരസമിതി ചെയർമാൻ കെ.ബി. ബിജുക്കുട്ടി അധ്യക്ഷതവഹിച്ചു. സമരസമിതി കൺവീനർ സി.വി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജോയൻറ് കൗൺസിൽ സെക്രേട്ടറിയറ്റ് അംഗം സുകേശൻ ചൂലിക്കാട്ട്, ജില്ല സെക്രട്ടറി പ്രകാശ് എൻ. കങ്ങഴ, പ്രസിഡൻറ് എസ്.പി സുമോദ്, സംസ്ഥാന സമിതി അംഗങ്ങളായ എം.ആർ. രഘുദാസ്, എം.ജെ. ബെന്നിമോൻ, കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ബി. ശോഭന, സെക്രേട്ടറിയറ്റ് അംഗം കെ.എസ്. പ്രദീപ്, എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി കെ.എസ്. ബിനീത്, പി.കെ. സജീവ്, ബിന്ദുരാജൻ എന്നിവർ സംസാരിച്ചു. പോസ്റ്റ് ഒാഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിന് നൂറുകണക്കിനാളുകൾ പെങ്കടുത്തു. വൈദ്യുതി മുടങ്ങും കോട്ടയം: കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ കോട്ടയം സി.എം.എസ് കോളജ് ജങ്ഷൻ, ബേക്കർ ജങ്ഷൻ, അണ്ണാൻകുന്ന്, നാഗമ്പടം, വൈ.ഡബ്ല്യു.സി.എ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.