സെൻറ്​ ജോസഫ് സെൻട്രൽ സ്കൂൾ വാർഷിക സമ്മേളനം

മുണ്ടക്കയം: ബിരുദവും വിദ്യാഭ്യാസവുമല്ല മനുഷ്യനിൽ വേണ്ടത് നന്മയാണെന്ന് തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്. സ​െൻറ് ജോസഫ് സെൻട്രൽ സ്കൂളിൽ 37-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപരിപാടികൾ മിമിക്രി താരം ഹസീബ് പൂനൂർ ഉദ്ഘാടനം ചെയ്തു. അംബേദ്കർ ദേശീയ പുരസ്കാര ജേതാവ് നൗഷാദ് വെംബ്ലിയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു, അംഗം ജിജി നിക്കോളാസ്, പി.ടി.എ പ്രസിഡൻറ് ഡയസ് കോക്കാട്ട്, ഫാ. മാത്യു തുണ്ടിയിൽ, ഫാ. ഫിലിപ്പ് മഞ്ചാടിയിൽ, സലിൻ വി. ദാനിയേൽ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. എം.ജി. രാമചന്ദ്രന്‍ അനുസ്മരണം മുണ്ടക്കയത്ത് മുണ്ടക്കയം: പതിറ്റാണ്ടുകൾ മുണ്ടക്കയം വാലിയില്‍ തോട്ടം തൊഴിലാളി നേതാവായിരുന്ന സി.ഐ.ടി.യു നേതാവ് എം.ജി. രാമചന്ദ്രൻ അനുസ്മരണ ദിനാചരണം ബുധനാഴ്ച തുടങ്ങുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണ പരിപാടി ശനിയാഴ്ച സമാപിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയില്‍ ചേരുന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ബംഗാളി കലാകാരന്മാര്‍ നയിക്കുന്ന ബാവുല്‍ സംഗീതം അരങ്ങേറും. 11, 12 തീയതികളില്‍ ആദ്യകാല തോട്ടം തൊഴിലാളികളെ ആദരിക്കും. 13ന് വൈകീട്ട് നാലിന് അനുസ്മരണ സമ്മേളനം എം.ജി.ആര്‍ സ്മാരക ഹാളില്‍ സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തിൽ പി.ഐ. ഷുക്കൂർ, സി.വി. അനില്‍കുമാര്‍, പി.എസ്. സുരേന്ദ്രന്‍, പി.കെ. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.