സുനുവി​െൻറ നന്മയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക്​ പഴ്​സ്​ തിരികെലഭിച്ചു

തലയോലപ്പറമ്പ്: വഴിയാത്രക്കാരനായ വടകര ചേലാട്ട് സുനു സുകുമാര​െൻറ നന്മയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നഷ്ടപ്പെട്ട പണമടങ്ങിയ പഴ്സ് തിരികെലഭിച്ചു. കരിപ്പാടത്ത് വാടകക്ക് താമസിക്കുന്ന ബംഗാളിയായ മേസ്തിരിപ്പണിക്കാരൻ സഹറുദ്ദീ​െൻറ (23) പഴ്സാണ് ഞായറാഴ്ച നഷ്ടപ്പെട്ടത്. കരിപ്പാടം തട്ടാവേലി പാലത്തിൽവെച്ചാണ് സുനുവിന് പഴ്സ് കിട്ടിയത്. തുടർന്ന് തലയോലപ്പറമ്പ് പൊലീസിൽ ഏൽപിച്ചു. പഴ്സിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ട് സഹറുദ്ദീനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.