അരുണി​െൻറ മരണം വീട്ടിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്്

കറുകച്ചാൽ: അരുണിനെ മരണം തട്ടിയെടുത്തത് സുഹൃത്തി​െൻറ കല്യാണത്തിനുപോയി വീട്ടിലേക്ക് മടങ്ങുമ്പോൾ. കല്യാണത്തിനു വീടിന് സമീപമുള്ള ചമ്പക്കരപ്പള്ളിയിൽ പോയി മടങ്ങിവരവെയാണ് നെത്തല്ലൂർ പോളച്ചിറ ആറ്റുകുഴി അരുൺ (28) അപകടത്തിൽപെട്ടത്. ഇതിനായി അവധിയെടുത്തായിരുന്നു അരുൺ. അപകടസ്ഥലത്തുനിന്ന് 50 മീറ്റർ മാത്രം ദൂരെയാണ് വീട്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ബൈക്ക് തെന്നിമാറി റോഡരികിൽ കിടന്നത് ആരും ശ്രദ്ധിച്ചില്ല. ഇതുവഴി എത്തിയ കൂത്രപ്പള്ളി സ്വദേശികളായ കാർ യാത്രക്കാരാണ് റോഡരികിൽനിന്ന് തെന്നിമാറിക്കിടക്കുന്ന ബൈക്ക് ആദ്യം കണ്ടത്. രക്തം വാർന്നൊഴുകി അബോധാവസ്ഥയിലായിരുന്ന അരുണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹോട്ടൽ മാനേജ്‌മ​െൻറ് ബിരുദധാരിയായ അരുൺ വർഷങ്ങളായി ആലപ്പുഴയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒന്നര മാസം മുമ്പാണ് കോട്ടയം കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ജോലിക്ക് കയറിയത്. വീടിന് തൊട്ടടുത്തുണ്ടായ അപകടം നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. ഡിപ്പോകളിൽ ഡീസൽ തീർന്നു; കെ.എസ്.ആർ.ടി.സി വലഞ്ഞു കോട്ടയം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ഡീസൽ ക്ഷാമം. തിങ്കളാഴ്ച ജില്ലയിലെ ഡിപ്പോകളിൽ കടുത്ത ഇന്ധനക്ഷാമമാണ് നേരിട്ടത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ വിതരണം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. കുടിശ്ശിക തുകയെ തുടർന്ന് സംസ്ഥാനത്താകെ ക്ഷാമം നേരിട്ടിരുന്നു. ഉച്ചയോടെ ഡീസൽ ക്ഷാമം കോട്ടയം, പൊൻകുന്നം, എരുമേലി ഡിപ്പോകളിൽ ഉണ്ടായതോടെ മറ്റ് ഡിപ്പോകളിൽനിന്ന് നിറച്ചാണ് സർവിസുകൾ മുടങ്ങാതെ നോക്കിയത്. വൈകീട്ടോടെ ഡിപ്പോകളിലെ പമ്പുകളിൽ ബസുകളുടെ നീണ്ടനിരയായിരുന്നു. ജില്ലയിൽനിന്നുള്ള പമ്പ സർവിസുകളെ ക്ഷാമം കാര്യമായി ബാധിച്ചെങ്കിലും മറ്റ് ഡിപ്പോകളിൽനിന്ന് ഡീസൽ നിറക്കാൻ അനുവാദം നൽകി താൽക്കാലികമായി പ്രതിസന്ധി പരിഹരിക്കാനായിരുന്നു ശ്രമം. പകൽ ഡീസൽ ക്ഷാമം നേരിെട്ടങ്കിലും രാത്രിയോടെ പരിഹരിക്കാൻ കഴിഞ്ഞതായും സർവിസുകൾ മുടങ്ങിയിട്ടില്ലെന്നും കോട്ടയം ഡിപ്പോ അധികൃതർ പറഞ്ഞു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഐ.ഒ.സി വിതരണം നിർത്തിയതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.