അപ്പീൽ 1000 കടന്നു

തൃശൂർ: കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ . ദിവസവും അപ്പീലുകളുടെ തള്ളിക്കയറ്റമാണ് സംഘാടകരെ വലക്കുന്നത്. തിങ്കളാഴ്ച വരെ 1055 അപ്പീലുകളാണ് ലഭിച്ചത്. ഇതിലൂടെ 52.75 ലക്ഷം രൂപയാണ് കമ്മിറ്റിക്ക് ലഭിച്ചത്. മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടിയ ഇരുനൂറോളം പേർക്കാണ് ഇതുവരെ അപ്പീലിനു നൽകിയ പണം തിരികെ നൽകിയത്. ഇൗയിനത്തിൽ 10 ലക്ഷം രൂപയാണ് തിരിച്ചുകൊടുത്തത്. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽനിന്നാണ് കൂടുതൽ അപ്പീലുകൾ എത്തിയത്. ബാലാവകാശ കമീഷ​െൻറ വ്യാജ അപ്പീലുകൾ തിങ്കളാഴ്ച ഒന്നും എത്തിയില്ല. ശരിയായ രീതിയിൽ വന്ന ഒരു അപ്പീൽ കമ്മിറ്റി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.