മുട്ടം (തൊടുപുഴ): അടിമാലി രാജധാനി കൂട്ടക്കൊലക്കേസിലെ പ്രതികൾ മൂന്നും കുറ്റക്കാരെന്ന് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി. രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ അടിമാലി പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ കണ്ടെത്തൽ. 2015 ഫെബ്രുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. കർണാടക തുംകൂർ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (രാഗേഷ് ഗൗഡ, 26), മധുവിെൻറ സഹോദരൻ സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ എന്നീ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എന്നാൽ, പൊലീസ് ചാർജ് ചെയ്ത ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ശിക്ഷാവിധിയിൽ വാദത്തിന് പ്രോസിക്യൂഷനും പ്രതികൾക്കും തിങ്കളാഴ്ച അവസരം നൽകും. തുടർന്ന് അന്നുതന്നെയോ മറ്റൊരു ദിവസമോ ശിക്ഷ വിധിക്കും. 2015 ഫെബ്രുവരി 13ന് രാത്രിയാണ് കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ജു എന്നിവർ കൊലപ്പെടുത്തിയത്. മൂവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളുമായി പ്രതികള്‍ മുങ്ങി. അടിമാലി സി.ഐ സജി മര്ക്കോസിെൻറ നേതൃത്വത്തിലെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അഴിക്കുള്ളിലായത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ പിന്‍ബലത്തിലാണ് പ്രോസിക്യൂഷന്‍ കേസ് വാദിച്ചത്. കൊലക്കുശേഷം പ്രതികള്‍ ആലുവയിലേക്ക് കടന്ന ഓട്ടോയുടെ ഡ്രൈവര്‍ ഉൾപ്പടെ 54 സാക്ഷികളെ വിസ്തരിച്ചു. 77 പ്രമാണങ്ങളും 56 തൊണ്ടി മുതലുകളും ഹാജരാക്കി. 54 സാക്ഷികളിൽ രണ്ടുപേർ കൂറുമാറി. TDG1 കുറ്റക്കാരെന്ന് കണ്ടെത്തിയ രാജധാനി കൂട്ടക്കൊലക്കേസ് പ്രതികളെ തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.