ഒാടാം ഉയരങ്ങളിലൂടെ; മൂന്നാർ മാരത്തണ് ഒരുക്കം തുടങ്ങി

മൂന്നാർ: തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള മാരത്തണിൽ പങ്കാളിയാകാൻ മൂന്നാർ വിളിക്കുന്നു. ഫെബ്രുവരി 10, 11 തീയതികളിലാണ് ഇത്തവണത്തെ മൂന്നാർ മാരത്തൺ. രണ്ടാമത് പതിപ്പാണിത്. ഫെബ്രുവരി പത്തിന് മൂന്നാർ അൾട്ര ചലഞ്ചും 11ന് മറ്റ് മാരത്തൺ മത്സരങ്ങളും നടക്കും. പത്തിന് രാവിലെ അഞ്ചിനാണ് 71.12 കിലോമീറ്റർ അൾട്ര ചലഞ്ചിന് വെടിമുഴങ്ങുക. സമുദ്രനിരപ്പിൽനിന്ന് 1420 മീറ്റർ ഉയരത്തിൽ നിന്നാരംഭിക്കുന്ന മത്സരം തേയിലത്തോട്ടങ്ങളും ചോലക്കാടുകളും മാട്ടുപ്പെട്ടി ഡാമും പിന്നിട്ട് 2200 മീറ്റർ ഉയരത്തിലെത്തി തിരിച്ചുവരും. 11ന് രാവിലെ അഞ്ചിന് 42.195 കി.മീ. മാരത്തൺ മൂന്നാർ ജിംഖാന ഗ്രൗണ്ടിൽനിന്നാരംഭിക്കും. സമുദ്രനിരപ്പിൽനിന്ന് 1850 മീറ്റർ ഉയരത്തിലേക്കാണ് കുതിപ്പ്. 6.30ന് ഹാഫ് മാരത്തണും ആരംഭിക്കും. 21.098 കിലോമീറ്ററാണ് ദൂരം. പ്രായപരിധിയില്ലാതെ ആർക്കും പെങ്കടുക്കാവുന്ന കുറിഞ്ഞി സന്ദേശഒാട്ടം രാവിലെ പത്തിന് ജിംഖാന ഗ്രൗണ്ടിൽ തുടങ്ങും. ഏഴ് കിലോമീറ്ററാണ് പിന്നിടേണ്ടത്. കഴിഞ്ഞതവണ കശ്മീർ മുതൽ മൂന്നാർവരെ പ്രദേശങ്ങളിൽനിന്നുള്ളവർ മാരത്തണിൽ പെങ്കടുത്തിരുന്നു. വിദേശികളും വന്നു. ഇത്തവണയും വിദേശികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലിനീകരണം തടയൽ പ്രോജക്ട് തയാറാക്കാൻ കോളജ് വിദ്യാർഥികൾക്ക് മത്സരവും ഇത്തവണ നടത്തുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന മാലിന്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പ്രോജക്ടാണ് തയാറാക്കേണ്ടത്. മാരത്തൺ വിവരങ്ങളും രജിസ്ട്രേഷനും https://munnarmarathon.comൽ. ഫോൺ: 04865232040, 918281050502.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.