അടിമാലി: കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് സാരമായി പരിക്കേറ്റു. കൊച്ചി--മധുര ദേശീയപാതയില്‍ വാളറയിലാണ് സംഭവം. ദേവിയാർ കോളനി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ദേവിയാര്‍ കോളനി നാല് സെൻറ് കോളനിയില്‍ പാറാംതോട്ടം എല്‍ദോസ് ആൻറണിക്കാണ് (17) പരിക്കേറ്റത്. വിദ്യാർഥിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.40നാണ് സംഭവം. കോതമംഗലത്തുനിന്ന് അടിമാലിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍നിന്നാണ് വീണത്. വിദ്യാര്‍ഥികളെ എല്ലാവരെയും കയറ്റാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിനു കാരണമായ ബസ് പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വൈകീട്ട് മൂന്നിന് ഇതേ ദേശീയപാതയില്‍ നേര്യമംഗലം മൂന്നാംമൈലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. അടിമാലിയില്‍നിന്ന് കോട്ടയത്തേക്ക് പോയ സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.