പരിക്കാണേലും കലോത്സവത്തിന്​ വരാതിരിക്കുന്നതെങ്ങനെ?

കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ജയൻ 1989-90 കലോത്സവത്തിൽ ചെണ്ടമേളത്തിലെ വിജയി തൃശൂർ: പരിക്കുകൾക്കിടയിലും കലോത്സവം ആസ്വദിക്കാൻ ഡോ. എം.വി. ജയനെത്തി. 1989-90 കലോത്സവത്തിൽ ചെണ്ടമേളത്തിലെ വിജയിയായിരുന്ന ജയൻ ശനിയാഴ്ച വേദി 15ൽ അരങ്ങേറിയ പഞ്ചവാദ്യം കാണാനാണ് പരിക്കേറ്റ കാലുകളോടെ എത്തിയത്. രണ്ടുദിവസം മുമ്പാണ് കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയായ ഇദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. നടക്കാൻ പ്രയാസമുള്ളതിനാൽ വാക്കറി​െൻറ സഹായത്തോടെയാണ് കലോത്സവം ആസ്വദിക്കാനെത്തിയത്. തുടർച്ചയായ ആറാം തവണയാണ് എത്തുന്നത്. സ്കൂൾ കാലത്തിനുശേഷം കോട്ടയത്ത് നടന്ന കലോത്സവത്തിൽ കഥകളിയിൽ മത്സരാർഥിയായി മകൾ ആരുണി എത്തിയതോടെയാണ് വീണ്ടും വേദികളിൽ സജീവമാകുന്നത്. ഇദ്ദേഹത്തിനൊപ്പം ഭാര്യ രാധാദേവിയും രണ്ടാമത്തെ മകളായ മിഥിലയും കലോത്സവനഗരിയിൽ എത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.