ആറ്​ വയസ്സുകാര​െൻറ മരണം; ജില്ല പൊലീസ് മേധാവി പരിശോധന നടത്തി

മൂന്നാര്‍: കാണാതായ ആറ് വയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കടലാര്‍ എസ്റ്റേറ്റിലെത്തി പരിശോധന നടത്തി. രണ്ട് ഡിവൈ.എസ്.പിമാരും നാല് സി.ഐമാരും പത്തോളം എസ്.ഐമാരടങ്ങുന്ന സംഘമാണ് ശനിയാഴ്ച ഉച്ചയോടെ കടലാറിലെത്തിയത്. സംഘം തൊഴിലാളികളുമായി സംസാരിച്ചു. ഇതിനിടെ, കുട്ടികളിൽ അപൂർവമായി കാണപ്പെടുന്ന ചൈൽഡ്ഹുഡ് ലിവർ സിറോസിസ് നൗറുദ്ദീനെ ബാധിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കൂടാതെ കാലിൽ പാമ്പി​െൻറ കടിയേറ്റ തരത്തിലുള്ള പാട് കണ്ടെത്തിയിട്ടുണ്ട്. മൽപിടിത്തത്തി​െൻറയോ ശാരീരികക്ഷതം ഏറ്റതി​െൻറയോ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച കാണാതായ കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദി​െൻറ മൂത്തമകന്‍ നൗറുദ്ദീനെ വെള്ളിയാഴ്ച വൈകീേട്ടാടെയാണ് വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെ തേയിലത്തോട്ടത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. കഴുത്തിൽ തൂവാല കുരുങ്ങിയ നിലയിലാണ് മൃതദേഹം കിടന്നത്. ഇതോടെയാണ് കൊലപാതകമാകാമെന്ന് സംശയം ഉയർന്നത്. എന്നാൽ, കുട്ടി പലപ്പോഴും കഴുത്തിൽ തൂവാല ചുറ്റിയാണ് നടന്നിരുന്നതെന്ന് പൊലീസി​െൻറ അന്വേഷണത്തിൽ കണ്ടെത്തി. കോട്ടയത്തുനിന്ന് പൊലീസ് സയൻറിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മൂന്നാര്‍ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.