ഖനനാനുമതി റദ്ദാക്കി

തൊടുപുഴ: വിമലാലയം സ്‌കൂളിനു സമീപം അരയേക്കർ സ്ഥലത്ത് വീട് നിർമിക്കാനായി മണ്ണെടുക്കാൻ നൽകിയ അനുമതി ജില്ല ജിയോളജിസ്റ്റ് ഡോ. അജയകുമാർ റദ്ദാക്കി. അസമയത്ത് മണ്ണെടുത്തതിനും രേഖകളിൽ കൃത്രിമം കാണിച്ചതിനാലുമാണ് നടപടി. വെള്ളിയാഴ്ച ആറോടെ ഇടുക്കി ആർ.ഡി.ഒ എം.പി. വിനോദ് അനധികൃത ഖനനം നടത്തിയ ആറ് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിന് അസിസ്റ്റൻറ് ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തി​െൻറ പരിശോധനയിലാണ് കൃത്രിമം കെണ്ടത്തിയത്. തൊടുപുഴ സ്വദേശികളായ രണ്ട് സ്ത്രീകളുടെ പേരിലാണ് ജില്ല മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഖനനാനുമതി നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.