പത്തനംതിട്ട: സി.പി.െഎ ജില്ല സമ്മേളനത്തിന് മുന്നോടിയായി മാധ്യമ പ്രവർത്തകർക്കായി ഹോട്ടലിൽ വിരുന്നൊരുക്കിയത് പാർട്ടിക്കകത്ത് വിവാദത്തിനു വഴിയൊരുക്കി. അടൂരിൽ ജില്ല സമ്മേളനം ആരംഭിക്കുന്നതിന് തലേന്നാണ് വിരുന്ന്. വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ അന്നെത്ത എ.െഎ.വൈ.എഫ് ദേശീയ ജനറൽ സെക്രട്ടറി മാധ്യമപ്രവർത്തകർക്ക് ഹോട്ടലിൽ വിരുന്ന് നൽകിയത് വിവാദമാകുകയും അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകുകയും ചെയ്തതിനുശേഷം സി.പി.െഎ നേതാക്കൾ കരുതലോടെയാണ് നീങ്ങിയിരുന്നത്. ജില്ല സമ്മേളനം കൊഴുപ്പിക്കാനാണ് വിരുന്ന് നൽകിയതെന്നാണ് പറയുന്നത്. ജില്ലയിലെ ഒരു വിഭാഗം ഇൗ സംഭവത്തെ ചർച്ചയാക്കാനുള്ള ശ്രമത്തിലാണ് തിങ്കളാഴ്ച ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഹോട്ടൽ വിരുന്നും വിഷയമാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.