ബോണക്കാട്: പൊലീസി​െൻറ വീഴ്ച അന്വേഷിക്കണം --^പി.സി. ജോർജ്

ബോണക്കാട്: പൊലീസി​െൻറ വീഴ്ച അന്വേഷിക്കണം ---പി.സി. ജോർജ് കോട്ടയം: ബോണക്കാട് കുരിശുമല തീർഥാടകർക്കുനേരെ നടന്ന പൊലീസ് നടപടിയിലെ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ആവശ്യപ്പെട്ടു. വൈദികരും കന്യാസ്ത്രീകളുമടക്കമുള്ള വിശ്വാസികളെ പൊലീസ് നേരിട്ട രീതിയിൽ സംശയമുണ്ട്. സംസ്ഥാനത്ത് വർഗീയസംഘർഷം അഴിച്ചുവിടാൻ ശ്രമിക്കുന്നവരുടെ ഉപകരണങ്ങളായി ചില പൊലീസ് ഓഫിസർമാർ പ്രവർത്തിെച്ചന്ന ആക്ഷേപമാണ് ഉയരുന്നത്. വിശ്വാസികളെ കൊടും ക്രിമിനലുകളെേപാലെ കൈകാര്യം ചെയ്തത് പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.