അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യബസ്​ ഒാ​േട്ടായിൽ തട്ടി; ഒാ​േട്ടാഡ്രൈവർ പിന്തുടർന്ന്​ തടഞ്ഞുനിർത്തി

കോട്ടയം: നഗരമധ്യത്തിലൂടെ അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യബസ് ഓട്ടോയിൽ തട്ടി. നിർത്താതെപോയ ബസ് പിന്തുടർന്ന് ഓട്ടോഡ്രൈവർ തടഞ്ഞുനിർത്തി. ശനിയാഴ്ച വൈകീട്ട് നാലിന് േകാട്ടയം ചന്തക്കവലയിലാണ് സംഭവം. ഏറ്റുമാനൂർ റൂട്ടിൽ സർവിസ് നടത്തുന്ന പൊൻമാങ്കൽ ബസാണ് ജില്ല ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് മാങ്ങാനം സ്വദേശിയുടെ ഓട്ടോയിൽ തട്ടിയത്. ഓട്ടോയിൽ ഇടിച്ചിട്ടും ബസ് നിർത്താതെ മുന്നോട്ടുപോയി. ഓട്ടോഡ്രൈവർ പിന്നാലെ വിട്ടു. ചന്തക്കവലയിൽ യാത്രക്കാരെ ഇറക്കാൻ ബസ് നിർത്തിയതോടെ ഓട്ടോഡ്രൈവർ പാഞ്ഞെത്തി ബസ് ഡ്രൈവറുമായി വാക്കേറ്റവുമായി. ഇതോടെ കെ.കെ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് ട്രാഫിക് എസ്.ഐ അജീഷ്‌കുമാറി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലെത്തത്തി അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ആരാധനാലയങ്ങളും പ്രവ‌ർത്തിക്കുന്ന ബസേലിയസ് കോളജ് ജങ്ഷൻ മുതൽ ചന്തക്കവലവരെ സ്വകാര്യബസുകളുടെ മത്സരയോട്ടമാണ്. വൺവേയാണെങ്കിലും നിയമങ്ങൾ പാലിക്കാതെയാണ് പലപ്പോഴും സ്വകാര്യബസുകൾ പായുന്നത്. വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന: രണ്ടുപേർ അറസ്റ്റിൽ േകാട്ടയം: സ്കൂൾ-കോളജ് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കാനായി തയാറാക്കിയ കഞ്ചാവ് പൊതികളുമായി രണ്ടുപേർ അറസ്റ്റിൽ. ആറുമാനൂർ കണ്ണംകുന്ന് അരവിന്ദൻ (ഫെയ്സർ-19) കൂട്ടാളി വിഷ്ണു രാജ് ( പെരുച്ചാഴി- 18) എന്നിവരെയാണ് പാമ്പാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.പി. അനൂപി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറുമാനൂർ ഭാഗത്ത് ഇടപാടുകാർക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിെടയാണ് ഇവർ പിടിയിലായത്. അരവിന്ദനെ ചോദ്യംചെയ്തതിൽ ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. ബുദ്ധിശക്തിക്കുള്ള മരുന്നായ ചടയൻ ബ്രഹ്മിയാണെന്നപേരിലാണ് ഇയാൾ വിദ്യാർഥികൾക്ക് കഞ്ചാവ് പരിചയപ്പെടുത്തിയിരുന്നത്. ഇയാളും പേരൂർ സ്വദേശിയായ വിഷ്ണുരാജും ചേർന്നാണ് പുതിയ ഇടപാടുകാരെ വലവീശിപ്പിടിച്ചിരുന്നത്. അരവിന്ദ​െൻറപേരിൽ കഞ്ചാവ് കടത്തിയതിന് ഇടുക്കി ബോഡിമെട്ട് ചെക്ക് പോസ്റ്റിലും ഏറ്റുമാനൂർ എക്സൈസ് റേഞ്ചിലും നിരവധി കേസുണ്ട്. അരവിന്ദ​െൻറ കൈയിൽനിന്ന് പിടികൂടിയ കഞ്ചാവിൽ കീടനാശിനിയുടെ രൂക്ഷഗന്ധമുണ്ടായിരുന്നു. കഞ്ചാവിന് വീര്യം നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. പരിേശാധനയിൽ പ്രിവൻറിവ് ഒാഫിസർ ബിജു ജേക്കബ്, സിവിൽ എക്സൈസ് ഒാഫിസർമാരായ മാമ്മൻ സാമുവൽ, കെ.എൻ. വിനോദ്, പ്രവീൺ പി. നായർ, അരുൺ പി. നായർ എന്നിവർ പെങ്കടുത്തു. മദ്യപിച്ച് വാഹനമോടിച്ച 91പേർ കുടുങ്ങി കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച 91പേർ കുടുങ്ങി. പൊലീസ് ജില്ലയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടങ്ങിയത്. 2551വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ച് വാഹനമോടിച്ച 91 പേർക്കെതിരെ അമിതവേഗതക്കും അശ്രദ്ധമായി വാഹനമോടിച്ചതിന് 214 പേർക്കെതിരെയും ഹെൽമറ്റ് ധരിക്കാതെയും വാഹനമോടിച്ചതിന് 245 പേർക്കതിരെയും സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 119 പേർക്കെതിരെയും യൂനിഫോം ധരിക്കാത്ത 141 പേർക്കെതിരെയും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തതിന് 54 പേർക്കെതിരെയും ഗതാഗത തടസ്സമുണ്ടാകത്തക്കവിധം വാഹനം പാർക്ക് ചെയ്തതിന് 119പേർക്കെതിരെയും ഇടതു വശത്തുകൂടി ഓവര്‍ ടേക്ക് ചെയ്തതിന് 54പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.