പരീക്ഷഫലം കോട്ടയം: 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി (റഗുലർ, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 20വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 16വരെ അപേക്ഷിക്കാം. 2017 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെൻററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 20വരെ അപേക്ഷിക്കാം. തിരുവല്ല മാക്ഫാസ്റ്റ് കോളജ് പരീക്ഷകേന്ദ്രത്തിലെ വിദ്യാർഥികളുടെ ഫലം ഹൈകോടതി വിധിക്കനുസൃതമായി പ്രസിദ്ധപ്പെടുത്തും. സ്കൂൾ ഓഫ് എൻവയൺമെൻറൽ സയൻസസിൽ 2017 ഒക്ടോബറിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.