ഗുരുവായി ഇൻറർനെറ്റ്; വട്ടപ്പാട്ടിൽ ന്യൂജൻ വിജയം

വെള്ളയാംകുടി സ​െൻറ് ജറോംസ് ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധനേടി തൃശൂർ: വെള്ളയാംകുടി സ​െൻറ് ജറോംസ് ഹയർ സെക്കൻഡറി സ്കൂൾ വട്ടപ്പാട്ടിൽ നേടിയ എ ഗ്രേഡിന് ന്യൂജൻ തിളക്കം. കലോത്സവത്തിനുള്ള പരിശീലകർക്ക് ലക്ഷക്കണക്കിന് രൂപ നൽകേണ്ട ഈ കാലത്ത് ഇടുക്കിയിൽനിന്നുള്ള ഈ കൗമാരക്കാർ ഗുരുവായി തെരഞ്ഞെടുത്തത് ഇൻറർനെറ്റും യൂ ട്യൂബും. യൂ ട്യൂബിൽ വട്ടപ്പാട്ട് വിഡിയോ കണ്ടുപഠിച്ചാണ് ഇവർ സബ്ജില്ലയും ജില്ലയും കടന്ന് ഇപ്പോൾ സംസ്ഥാന കലോത്സവത്തിലും മിന്നിത്തിളങ്ങിയത്. വട്ടപ്പാട്ട് മത്സരത്തിൽ ജില്ലയിൽ എക്കാലവും മേധാവിത്വം പുലർത്തിയിരുന്ന കരിങ്കുന്നം സ​െൻറ് അഗസ്റ്റിൻസിനെ ജില്ലയിൽ പരാജയപ്പെടുത്തിയാണ് ഇവരെത്തിയത്. വസ്ത്രരീതിയിലെ വിശദാംശങ്ങൾ അറിയാൻ മാത്രം വട്ടപ്പാട്ട് അധ്യാപകനായ അമീ​െൻറ സഹായം തേടി. റണോൾഡ് റജിയാണ് യൂ ട്യൂബിൽനിന്ന് വരികൾ പകർത്തിയെഴുതി പാടിയത്. വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിന് പൂർണപിന്തുണ നൽകി അധ്യാപകരും ഒപ്പം നിന്നപ്പോൾ വിജയം കൈപ്പിടിയിലൊതുങ്ങി. പഠനം കഴിഞ്ഞ് അഞ്ചുമുതൽ രാത്രി ഒമ്പതുവരെ പരിശീലനം നടത്താൻ സ്കൂൾ അനുമതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.