കൊച്ചുവേളി^ബംഗളൂരു^മൈസൂർ പ്രതിവാര എക്​സ്​പ്രസ്​ ജനുവരി മധ്യം മുതൽ

കൊച്ചുവേളി-ബംഗളൂരു-മൈസൂർ പ്രതിവാര എക്സ്പ്രസ് ജനുവരി മധ്യം മുതൽ കോട്ടയം: കൊച്ചുവേളിയിൽനിന്ന് ബംഗളൂരു വഴി മൈസൂറിലേക്കുള്ള പ്രതിവാര എക്സ്പ്രസ് െട്രയിൻ ജനുവരി മധ്യത്തോടെ ഒാടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. െട്രയിൻ ഓടാത്തതിനെത്തുടർന്ന് റെയിൽവേ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നാട്ടിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയാണ്. ഇത്രയും യാത്രക്കാർക്ക് െട്രയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യമില്ല. തിരുവനന്തപുരം-ബംഗളൂരു സെക്ടറിൽ കൂടുതൽ െട്രയിനുകൾ ഓടിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ റെയിൽ ബോർഡ് അഡ്വൈസർ രാജീവ് സക്സേന, എക്സിക്യൂട്ടിവ് ഡയറക്ടർ (കോച്ച്സ്) മന്ദീപ് സിങ് ബാട്ടിയ എന്നിവരുമായാണ് കൊടിക്കുന്നിൽ സുരേഷ് ചർച്ച നടത്തിയത്. കേരളത്തിൽനിന്നുമുള്ള ബംഗളൂരു യാത്രക്കാരുടെ ആവശ്യം മുൻനിർത്തി പ്രതിവാര െട്രയിൻ പ്രതിദിനമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് പുറപ്പെട്ട് ശനിയാഴ്ച കൊച്ചുവേളിയിലെത്തുകയും ഞായറാഴ്ച വൈകുന്നേരം അവിടെ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഒമ്പതിന് ബംഗളൂരുവിലെത്തി അവിടെ നിന്ന് മൈസൂറിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.