ആറ്​ വയസ്സുകാര​െൻറ തിരോധാനം; ഡോഗ്​ സ്​ക്വാഡ്​ പരിശോധന നടത്തി

മൂന്നാര്‍: അസം സ്വദേശികളുടെ മകനായ ആറ് വയസ്സുകാരനെ കാണാതായ സംഭവത്തിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ എത്തിച്ച പൊലീസ് നായ കടലാര്‍ എസ്‌റ്റേറ്റിൽ കുട്ടിയുടെ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും തെളിവുലഭിച്ചില്ല. വീടിന് സമീപത്തെ കാട്ടില്‍ ഓടിക്കയറിയ നായ അവിടെത്തന്നെ നില്‍ക്കുകയും അൽപസമയത്തിനുശേഷം വീണ്ടും വീട്ടിലേക്ക് കയറുകയുമായിരുന്നു. ഞായറാഴ്ചയാണ് നൂറുമുഹമ്മദ്ദ്--രസിതനിസ ദമ്പതികളുടെ മകൻ നവറുദ്ദീനെ കാണാതായത്. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എസ്‌റ്റേറ്റില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാതാപിതാക്കളിൽനിന്ന് തെളിവെടുത്തിരുന്നു. നാലുദിവസം പിന്നിട്ടിട്ടും കുട്ടിയെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.