വാഹനവിൽപനക്കാർ നടത്തുന്ന ഇൻഷുറൻസിൻറ മറവിൽ ചൂഷണമെന്ന്​ പരാതി

പത്തനംതിട്ട: വാഹനവിൽപനക്കാർ നേരിട്ട് നടത്തുന്ന പുതുതലമുറ ഇൻഷുറൻസി​െൻറ മറവിൽ ചൂഷണമെന്ന് പരാതി. വാഹന ഉടമകളിൽനിന്ന് ഉയർന്ന പ്രീമിയം ഇൗടാക്കിയും ക്ലയിം ഉണ്ടായാൽ അവർ അറിയാതെ വൻതുക വാങ്ങിയുമാണ് ഇത്തരം സർവിസ് സ​െൻററുകളുടെ പ്രവർത്തനമെന്നാണ് ആക്ഷേപം. മുമ്പ് വിവിധ ദേശസാത്കൃത ഇൻഷുറൻസ് കമ്പനികൾ മുേഖനയായിരുന്നു വാഹന ഇൻഷുറൻസ്. എന്നാലിപ്പോൾ വാഹന കമ്പനികൾ നേരിട്ടാണ് ഇൻഷുറൻസ് നൽകുന്നത്. വിൽപന ഏജൻസികൾക്ക് തന്നെയാണ് ഇതി​െൻറ ചുമതലയും. ഇവർ ഉയർന്ന പ്രീമിയമാണ് ഇൗടാക്കുന്നത്. നോ ക്ലയിം ബോണസ് തുടങ്ങിയ ആനുകുല്യങ്ങൾ ലഭിക്കുന്നില്ലെന്നും പറയുന്നു. ഹോണ്ടയുടെ വാഹനത്തി​െൻറ ഇൻഷുറൻസ് പുതുക്കുന്നതിന് കമ്പനി ആവശ്യപ്പെട്ട പ്രീമിയം 21,000 രൂപയാണെങ്കിൽ പൊതു മേഖല ഇൻഷുറൻസ് കമ്പനിയിൽ തുക 13,000ത്തിൽ താഴെയായിരുന്നു. ഇന്നോവ കാറിന് 65,000 രൂപയായിരുന്ന പ്രീമിയം പൊതുമേഖലയിൽ എത്തിയപ്പോൾ പകുതിയായി. പ്രീമിയത്തിൽ കുറഞ്ഞത് 20ശതമാനം വ്യത്യാസമുണ്ട്. മറ്റു കമ്പനികളുടെ ഇൻഷുറൻസാണെങ്കിൽ വാഹന അപകടമുണ്ടായാൽ നഷ്ടപരിഹാരം കിട്ടാൻ വൈകുമെന്നുപറഞ്ഞാണ് കമ്പനികൾ നേരിട്ട് ഇൻഷുറൻസ് എടുപ്പിക്കുന്നത്. എന്നാൽ, ഇൻഷുറൻസ് ക്ലയിം എത്രയെന്ന് പ്രീമിയം അടക്കുന്ന വാഹന ഉടമ അറിയാറില്ല. ഉയർന്ന തുകയാണ് എഴുതിയെടുക്കുന്നതെന്നാണ് പറയുന്നത്. ഇതുമൂലം ഇൻഷുറൻസ് പുതുക്കുേമ്പാൾ ബോണസ് നഷ്ടമാകും. ഇവിടെയും നഷ്ടം വാഹന ഉടമക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.