ട്രെയിനുകളുടെ വൈകിയോട്ടം: റെയിൽവേ നടപടി ആരംഭി​െച്ചന്ന്​ കൊടിക്കുന്നിൽ

ചങ്ങനാശ്ശേരി: തിരുവനന്തപുരം ഡിവിഷ​െൻറ കീഴില്‍ കൊല്ലം--കോട്ടയം സെക്ടറില്‍ പാസഞ്ചര്‍, മെമു ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാൻ ദക്ഷിണ റെയില്‍വേ നടപടി ആരംഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്ക് രാവിലെയും വൈകീട്ടും പോകുന്ന പാസഞ്ചര്‍, മെമു ട്രെയിനുകളെയും എകസ്പ്രസ് ട്രെയിനുകളെയും ആശ്രയിക്കുന്നവർക്ക് ജോലി സ്ഥലങ്ങളിലും മറ്റും കൃത്യസമയത്ത് എത്താൻ കഴിയുന്നവിധം മുഴുവൻ ട്രെയിനുകളും കൃത്യസമയത്ത് ഓടിക്കണമെന്ന് സതേണ്‍ റെയില്‍വേ ചീഫ് ഓപറേറ്റിങ് മാനേജര്‍ അനന്ത നാരായണന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓപറേറ്റിങ് മാനേജര്‍ക്കും ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്കും നിർദേശം നല്‍കിയതായി കൊടിക്കുന്നില്‍ അറിയിച്ചു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയ നിർദേശത്തി​െൻറ അടിസ്ഥാനത്തിലാണ് ചീഫ് ഓപറേറ്റിങ് മാനേജര്‍ രേഖാമൂലം നിർദേശം നല്‍കിയത്. റെയില്‍വേ മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും നല്‍കുന്ന ഉറപ്പുകള്‍ പാലിക്കാതെ തിരുവനന്തപുരം ഡിവിഷനില്‍ ഇപ്പോഴും ചില ട്രെയിനുകള്‍ വൈകി ഓടിക്കുകയാണ്. ഇതിന് എതിരെയുള്ള പ്രതിഷേധം റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.