മംഗലാപുരത്തേക്കും തിരിച്ചും സ്​പെഷൽ ഫെയർ ട്രെയിൻ

കോട്ടയം: ഇൗമാസം കൊച്ചുവേളി-മംഗലാപുരം, മംഗലാപുരം-കൊച്ചുവേളി സെക്ടറിൽ സ്പെഷൽ ഫെയർ ട്രെയിൻ സർവിസ് നടത്തും. അഞ്ച്, 12, 19 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് മംഗലാപുരത്തേക്കും ഏഴ്, 14, 21 തീയതികളിൽ തിരിച്ചും സർവിസ് നടത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിർത്തും. ഒരു എ.സി ടൂടയർ, രണ്ട് ത്രീടയർ കോച്ചും ഏഴ് സ്ലീപ്പർ കോച്ചും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.