കോട്ടയം : ബി.ജെ.പി സെൽ കൺവീനർമാരുടെ സംസ്ഥാന ശിൽപശാല വെള്ളിയാഴ്ച കോട്ടയം തിരുനക്കര െഎശ്വര്യ െറസിഡൻസിയിൽ നടക്കും. രാവിലെ 10.30ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 17 സെല്ലുകളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, സംസ്ഥാന കോഓഡിനേറ്റർ കെ. രഞ്ജിത്ത്, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.