കോട്ടയം: 'വിമാനം' സിനിമക്ക് പ്രചോദനമായ തൊടുപുഴ സ്വദേശി സജി തോമസിനെ കോട്ടയം പൗരാവലിയുടെ നേത ത്വത്തിൽ ആദരിച്ചു. സജി തോമസിെൻറ ജീവിതകഥ പറയുന്ന സിനിമ കാണാൻ കോട്ടയം ആനന്ദ് തിയറ്ററിൽ അതിഥികളാെയത്തിയത് 500 സ്പെഷൽ സ്കൂൾ വിദ്യാർഥികളാണ്. മാന്നാനം കെ.ഇ സ്കൂളും നവജീവൻ ട്രസ്റ്റി പി.യു തോമസുമാണ് പ്രദർശനം സംഘടിപ്പിച്ചത്. തിയറ്ററിലിരുന്ന് സ്വന്തം കഥ സ്ക്രീനിൽ കാണാൻ സജിക്കൊപ്പം ഭാര്യ മരിയയും മകൻ ജോഷ്വയുമുണ്ടായിരുന്നു. ആദരിക്കൽ ചടങ്ങിൽ ജസ്റ്റിസ് കെ.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പി.യു തോമസ്, 'വിമാനം' സിനിമയുടെ സംവിധായകൻ പ്രദീപ് എം. നായർ, മാന്നാനം കെ.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലേശരി, പ്രോഗ്രാം കോഒാഡിനേറ്റർ മാത്യു കൊല്ലമലക്കരോട്ട്, സ്കൂൾ പി.ടി.എ പ്രസിഡൻറ് ജോമി, ആനന്ദ് തിയറ്റർ ഉടമ ടി. ജോർജ് തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.