പത്ത്​ കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് റിമാൻഡിൽ

കണ്ണൂർ: പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികളെ ബലമായി മോചിപ്പിച്ചു കൊണ്ടുപോയതുൾപ്പെടെ വിവിധ കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് റിമാൻഡിൽ. ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയംഗവും സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറുമായ ഒ.കെ. വിനീഷിനെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് (ഒന്ന്) കോടതി റിമാൻഡ് ചെയ്തത്. 10 കേസിൽ പ്രതിയായ വിനീഷിന് കോടതിയിൽ ഹാജരാകാൻ നിരവധിതവണ സമൻസ് നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്നതിനെ തുടർന്ന് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. വിനീഷ് വ്യാഴാഴ്ച മജിസ്േട്രറ്റ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 2012 ജൂൺ 27ന് എസ്.എഫ്.ഐ സമരവുമായി ബന്ധെപ്പട്ട് കലക്ടറേറ്റ് പരിസരത്ത് സമരം അക്രമാസക്തമാവുകയും നാല് എസ്.എഫ്.ഐ പ്രവർത്തകരെ ടൗൺ െപാലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിനെ തുടർന്ന് വിനീഷും സംഘവും സ്റ്റേഷനിൽനിന്ന് ബലമായി മോചിപ്പിച്ചത്, സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായരെ പീഡിപ്പിെച്ചന്ന കേസിൽ ഉൾെപ്പട്ടതിനെ തുടർന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എയെ ഹോട്ടൽ പാംഗ്രൂവിൽ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തത്, പൊട്ടിപ്പൊളിഞ്ഞ കണ്ണൂർ നഗരത്തിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിൽ ഹാളിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയത് ഉൾെപ്പടെയുള്ള കേസിലാണ് ജനുവരി 17വരെ റിമാൻഡ് ചെയ്തത്. അനുമതിയില്ലാതെ നഗരത്തിൽ പ്രകടനം നടത്തിയ കേസിൽ കുറ്റം സമ്മതിച്ചതിനാൽ പിഴ അടക്കാൻ ശിക്ഷിച്ചു. 7700 രൂപ പിഴയടച്ചു. അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി.പി. ദിവ്യയും കോടതിയിൽ ഹാജരായി. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ദിവ്യ 6400 രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.