എം.ജിയിൽ പ്രൈവറ്റ്​ പി.ജി പഠനം നീളുന്നു; മൂന്നുവർഷം പിന്നിട്ടിട്ടും ഒന്നാം സെമസ്​റ്റർ പരീക്ഷയെഴുതാനാകാതെ വിദ്യാർഥികൾ ​

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ബിരുദാന്തരബിരുദ പഠനം അനന്തമായി നീളുന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും പരീക്ഷയെഴുതാൻ കഴിയാതെ വിദ്യാർഥികൾ വലയുന്നു. സര്‍വകലാശാലയില്‍ പ്രൈവറ്റായി പി.ജിക്ക് രജിസ്റ്റർ ചെയ്ത നൂറുകണക്കിന് വിദ്യാർഥികളാണ് കോഴ്സ് എന്നുതീരുമെന്ന് ഉറപ്പില്ലാതെ വലയുന്നത്. 2016-2018 ബാച്ചി​െൻറ നാലു സെമസ്റ്ററുകളുടെ അധ്യയനം കഴിഞ്ഞിട്ടും ആദ്യ മൂന്ന് സെമസ്റ്ററുകളുടെ പരീക്ഷകൾ ഇനിയും നടന്നിട്ടില്ല. ഒപ്പം പ്രവേശനം നേടിയ റഗുലര്‍ വിദ്യാര്‍ഥികളുടെ പരീക്ഷ കൃത്യമായി നടക്കുമ്പോഴാണ് പ്രൈവറ്റായി എം.എ, എം.കോം കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത15,000 വിദ്യാർഥികളോട് സർവകലാശാലയുടെ അയിത്തം. മുൻ ബാച്ചില്‍ പ്രവേശനം നേടിയവരുടെ പരീക്ഷ ഇനിയും പൂർത്തിയാക്കാത്തതാണ് പ്രധാനതടസ്സം. റഗുലർ, സ്വാശ്ര യകോളജുകളില്‍ സാമ്പത്തികം ഉള്‍പ്പെടെ കാരണങ്ങളാല്‍ പ്രവേശനം നേടാന്‍ കഴിയാത്തവർ കൃത്യസമയത്ത് ഫീസടച്ചിട്ടും സര്‍വകലാശാല മുഖംതിരിക്കുകയാണ്. 2016ല്‍ ഇവര്‍ക്കൊപ്പം പി.ജി പഠനമാരംഭിച്ച റഗുലര്‍, സ്വാശ്രയ കോളജുകളുടെ വിദ്യാര്‍ഥികളുടെ നാല് സെമസ്റ്ററില്‍ മൂന്ന് സെമസ്റ്റര്‍ പരീക്ഷകളും കഴിഞ്ഞു. ഏതാനും വര്‍ഷം മുമ്പുവരെ പ്രൈവറ്റ്, റഗുലര്‍ വിവേചനമില്ലാതെയാണ് പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും നടത്തിയിരുന്നത്. കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ പരീക്ഷയും ഫലപ്രഖ്യാപനവും നടത്തുമ്പോഴാണ് എം.ജിയില്‍ അവഗണനമനോഭാവമെന്ന് വിദ്യാര്‍ഥികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. പെയ്ൻറിങ്, കാറ്ററിങ്, ഡ്രൈവിങ് ഉൾപ്പെടെ ജോലിനോക്കി കുടുംബം പുലർത്തുന്നതിനൊപ്പമാണ് പലരും കോഴ്സിന് ചേർന്നത്. പരീക്ഷകൾ അനന്തമായി നീളുന്നതിനാൽ പഠിച്ച പാഠഭാഗങ്ങൾ പലരും മറന്നു. ഇതിനൊപ്പം കോഴ്സ് നീളുന്നതോടെ ജോലിതേടിപോകാനും കഴിയുന്നില്ല. പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ചോദിച്ചാൽ വ്യക്തമായ മറുപടി അധികൃതർക്ക് നൽകാനാകുന്നില്ല. ഇതുസംബന്ധിച്ച വിശദമായ പരാതി തയാറാക്കി ബന്ധപ്പെട്ടവർക്ക് നൽകിയിട്ടും നടപടിയില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. എം.ജി. സര്‍വകലാശാല മുന്‍ സെനറ്റ് അംഗം എ.എസ്. മണി, വിദ്യാർഥികളായ പി.ജി. ഹരികൃഷ്ണൻ, സി.എം. മനു, നിഖില എം. ലക്ഷ്മി എന്നിവര്‍ പെങ്കടുത്തു. 2018 റഗുലർ വിദ്യാർഥികൾക്കൊപ്പം പി.ജി പ്രൈവറ്റ് രജിസ്റ്റർ ചെയ്തവരുടെയും പരീക്ഷഫലം പുറത്തിറക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മുൻ സിൻഡിക്കേറ്റി​െൻറ കാലം മുതൽ എല്ലാ പരീക്ഷകളും ആറുമുതൽ എട്ടുമാസം വരെ വൈകിയാണ് നടന്നിരുന്നത്. പ്രൈവറ്റ് ബിരുദതലം വരെയുള്ള വിദ്യാർഥികളുടെ പരീക്ഷകൾ കൃത്യസമയത്ത് നടത്താൻ കഴിഞ്ഞിട്ടുണ്ട്. 2016-18 ബാച്ചി​െൻറ തൊട്ടുമുമ്പുള്ള ബാച്ചി​െൻറ ഒന്നാം സെമസ്റ്റർ പരീക്ഷ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. അത് പരിഹരിക്കാനുള്ള നടപടി തുടങ്ങിയെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.