സംസ്ഥാന കൺവെന്‍ഷന്‍ അടിമാലിയില്‍

തൊടുപുഴ: ഇന്ത്യന്‍ നാഷനല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രഫഷനല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷൻ ‍(ഐ.എന്‍.ടി.യു.സി) സംസ്ഥാന കൺവെന്‍ഷന്‍ ഞായറാഴ്ച അടിമാലിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ഫെഡറേഷന്‍ അഖിലേന്ത്യ പ്രസിഡൻറ് ഡോ. എം.പി. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യാനും സ്ഥിരം തൊഴിലിനുപകരം കരാര്‍ സമ്പ്രദായം കൊണ്ടുവരാനും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി പ്രക്ഷോഭപരിപാടികള്‍ക്ക് കൺവെന്‍ഷന്‍ രൂപം കൊടുക്കും. സംസ്ഥാന പ്രസിഡൻറ് ബാബു പി. കുര്യാക്കോസ്, എൻ. പുരുഷോത്തമന്‍, എം.എ. അന്‍സാരി, മനീഷ് നാരായണന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. കൂട്ടംതെറ്റി നാട്ടിലെത്തിയ കേഴമാൻ കുഞ്ഞിനെ വനപാലകർക്ക് കൈമാറി കട്ടപ്പന: ഇടുക്കി വനത്തിൽനിന്ന് കൂട്ടംതെറ്റി എത്തിയ കേഴമാൻ കുഞ്ഞിനെ വനപാലകർക്ക് കൈമാറി. കട്ടപ്പന നഗരസഭ അംഗം എമിലി ചാക്കോയുടെ അഞ്ചുരുളിയിലെ തോട്ടത്തിലാണ് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കേഴയാടിൻ കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തോട്ടം തൊഴിലാളികൾ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് കട്ടപ്പന സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.ടി. സാജുവി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേഴയാടിൻ കുഞ്ഞിനെ ഏറ്റെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേഴമാൻ കുഞ്ഞിനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിക്കും. യോഗ പരിശീലന പദ്ധതി കാഞ്ചിയാർ: കാഞ്ചിയാർ ഗവ. ആയുർവേദ ഡിസ്പെൻസറി നേതൃത്വത്തിൽ നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള സൗജന്യ യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തി​െൻറ 2017-18 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതാണ് വയോജനങ്ങൾക്കുള്ള ഈ പരിശീലന പദ്ധതി. കാഞ്ചിയാർ വനിത സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വിജയകുമാരി ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ധന്യ ടി. ഗോപാലൻ പദ്ധതി വിശദീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.