പ്രചാരണ വാഹനജാഥ

അടിമാലി: കേരള സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) സംസ്ഥാന ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. ശനിയാഴ്ച രാവിലെ 9.30ന് അടിമാലിയിൽ ഡി.ഡി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. കാർ കേടുവരുത്തി ചെറുതോണി: വീടിനുസമീപം പാർക്ക് ചെയ്ത കാർ സാമൂഹികവിരുദ്ധർ രാത്രി കേടുവരുത്തി. കരിമ്പൻ അട്ടിക്കളം ചിറ്റടിയിൽ ബോബി​െൻറ കാറാണ് കേടുവരുത്തിയത്. ഗ്ലാസും നശിപ്പിച്ചു. ബോബി​െൻറ പരാതിയനുസരിച്ച് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തു. മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മെംബർഷിപ് കാമ്പയിൻ തൊടുപുഴ: തൊഴിലാളികൾ പതിറ്റാണ്ടുകൾ നീണ്ട സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒാരോന്നായി റദ്ദാക്കുന്ന മോദിസർക്കാറിനെതിര സംയുക്ത തൊഴിലാളി സമരങ്ങളിൽ പങ്കാളികളാകണമെന്ന് എൻ.എൽ.സി (നാഷനൽ ലേബർ കോൺഗ്രസ്)സംസ്ഥാന പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ പ്രസ്താവിച്ചു. എൻ.എൽ.സി ജില്ല മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എൽ.സി ജില്ല പ്രസിഡൻറ് അനിൽ രാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സാബു എം. ഫിലിപ്, എം.എം. അശോകൻ, എൻ.സി.പി േബ്ലാക്ക് പ്രസിഡൻറ് അഡ്വ. ഷാജി തെങ്ങുംപള്ളി, ഹരികുമാർ തോപ്പിൽ, കെ.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. മലങ്കര ജലാശയത്തിലും വഴിയോരങ്ങളിലും മാലിന്യക്കൂമ്പാരം മൂലമറ്റം: ത്രിവേണി സംഗമം മുതൽ മുട്ടം വരെ പരെന്നാഴുകുന്ന മലങ്കര ജലാശയവും വഴിയോരങ്ങളും മാലിന്യക്കലവറയായി മാറുന്നു. പച്ചക്കറി, മത്സ്യ-മാംസ-അറവ് പ്ലാസ്റ്റിക് മാലിന്യമാണ് ജലാശയത്തിലും പരിസരങ്ങളിലും നിറഞ്ഞുകിടക്കുന്നത്. നിരവധി പദ്ധതികളുടെ ശുദ്ധജല സ്രോതസ്സായ മലങ്കര ജലാശയത്തിന് സമീപം വൻതോതിൽ മാലിന്യം തള്ളിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കാഞ്ഞാർ - കൂവപ്പള്ളിക്കവല, കുടയത്തൂർ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് സമീപം, ശങ്കരപ്പള്ളി പാലത്തിന് സമീപം, മലങ്കര ബോട്ട് െജട്ടിക്ക് സമീപം, പെരുമറ്റം കുടിവെള്ള ഫാക്ടറിക്ക് സമീപം, മലങ്കര ടൂറിസം പ്രദേശം എന്നിവിടങ്ങളിലാണ് മാലിന്യം സ്ഥിരമായി തള്ളുന്നത്. വൻ തോതിൽ മാലിന്യം കൂടിയത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് അധികൃതർ പറയുമ്പോഴും നടപടി മാത്രമില്ല. മലങ്കര ജലാശയത്തി​െൻറ വിവിധ ഭാഗങ്ങളിൽ വ്യാപകമായിാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നത്. ഇവരെ കണ്ടെത്താനോ ശിക്ഷിക്കാനോ നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.