മോഷണം നടത്തി മുങ്ങിയയാളെ സി.സി ടി.വിയുടെ സഹായത്തോടെ കടയുടമ പിടികൂടി

തൊടുപുഴ: മോഷണം നടത്തി മുങ്ങിയ മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ കടയുടെ മുന്നിലെത്തി. സി.സി ടി.വിയിലൂടെ ആളെ തിരിച്ചറിഞ്ഞ ഉടമയും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിലേൽപിച്ചു. തൊടുപുഴ തോപ്പിലാൻ ഫിഷറീസിൽ കയറി മോഷണം നടത്തിയ കാഞ്ഞാർ സ്വദേശി ജോമേഷിനെയാണ് ഉടമസ്ഥനും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച പുലർച്ചയാണ് ജോമേഷ് തോപ്പിലാൻ ഫിഷറീസിൽ കയറുന്നത്. കടയുടെ വലതുവശത്തെ ഷീറ്റുവളച്ച് അകത്തുകയറിയ ഇയാൾ കാഷ് കൗണ്ടറിലെ ഡ്രോയിൽനിന്ന് പണമെടുക്കുന്ന ദൃശ്യങ്ങളാണ് സി.സി ടി.വിയിൽ പതിഞ്ഞത്. രാവിലെ ആറരയോടെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമസ്ഥൻ സാമുവൽ മോഷണവിവരം അറിയുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിനെ വിളിച്ചുകഴിഞ്ഞാണ് ജോമേഷ് ഈ വഴി വീണ്ടും വന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി. വാഹനം കത്തിച്ച് പരിഭ്രാന്തിപരത്താൻ ശ്രമിച്ചയാളുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടി തൊടുപുഴ: ഇരുചക്രവാഹനങ്ങൾ കത്തിക്കാൻ ശ്രമിച്ചയാളുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടി. ഇടവെട്ടി സ്വദേശി അഷ്‌റഫി​െൻറ പക്കൽനിന്നാണ് പൊലീസ് 7.5 ഗ്രാം കഞ്ചാവ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് നാലരക്കുശേഷം തൊടുപുഴക്ക് സമീപമുള്ള മാവിൻചുവട്ടിലാണ് സംഭവം. കുശലാന്വേഷണം നടത്തിയ സുഹൃത്തിനോട് തട്ടിക്കയറിയ ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുെന്നന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇയാൾ ത​െൻറയും സുഹൃത്തി​െൻറയും ഇരുചക്രവാഹനം കത്തിക്കാനും ശ്രമിച്ചു. ഇതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ ചോദ്യംചെയ്ത് പരിശോധന നടത്തിയപ്പോൾ സമീപത്തെ മരപ്പൊത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തൊടുപുഴ എസ്.ഐ വി.സി. വിഷ്ണുകുമാറി​െൻറ നേതൃത്വത്തിലാണ് പിടികൂടിയത്. സാമൂഹികവിരുദ്ധർ അഞ്ചോളം സ്ഥലങ്ങളിൽ തീയിട്ടു വണ്ടിപ്പെരിയാർ: തോട്ടം മേഖലയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഡൈമൂക്ക് ഭഗവതിയമ്മൻ ശ്രീകോവിലിന് മുന്നിൽ ഉൾപ്പെടെ അഞ്ചോളം സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിക്കാൻ ശ്രമം നടത്തി. ക്ഷേത്രത്തിലെ ശ്രീകോവിലിനുമുന്നിൽ ചപ്പുചവറുകൾ കൂട്ടിയിട്ടാണ് തീ കത്തിച്ചത്. പടരാതിരുന്നതിനാൽ ക്ഷേത്രത്തിന് കേടുസംഭവിച്ചില്ല. പൂജാവസ്തുക്കൾ സൂക്ഷിച്ച മുറിയുടെ മുൻ വശത്തും തീയിട്ടനിലയിലാണ്. പുലർച്ചയോടെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഡൈമൂക്ക് ജങ്ഷനിലെ പെട്ടിക്കടയും അഗ്നിക്കിരയാക്കി. കടയിലുണ്ടായിരുന്ന വസ്തുക്കളും 6000 രൂപയും കത്തിനശിച്ചു. എസ്‌റ്റേറ്റ് ലയത്തിൽ കുമാറി​െൻറ വിറകുപുരയും അഗ്നിക്കിരയാക്കി. വാളാർഡി ചൂളമരം ജങ്ഷനിലെ പ്രതിഷ്ഠക്ക് സമീപത്തും തീ കത്തിച്ച നിലയിലാണ്. കട്ടപ്പന ഡിവൈ.എസ്പി എൻ.സി. രാജ്മോഹ​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലം സന്ദർശിച്ചു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.