പ്രസ്​ക്ലബ്​ ഷോർട്ട്​ ഫിലിം ഫെസ്​റ്റിവൽ; ചിത്രങ്ങൾ ക്ഷണിച്ചു

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമ ഇടുക്കി ഷോർട്ട്ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരത്തിനായി ചിത്രങ്ങള്‍ ക്ഷണിക്കുന്നു. 2017 ജനുവരിക്കുശേഷം ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. ചിത്രങ്ങളുടെ ദൈര്‍ഘ്യം ടൈറ്റില്‍ അടക്കം 20 മിനിറ്റില്‍ കൂടാന്‍ പാടില്ല. മികച്ച ഒന്നാമത്തെ ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. വിദ്യാര്‍ഥികള്‍ ഒരുക്കിയ മികച്ച ചിത്രത്തിന് പ്രത്യേക പുരസ്‌കാരം നല്‍കും. തെരഞ്ഞെടുക്കുന്ന അഞ്ച് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഏപ്രില്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ തൊടുപുഴ പ്രസ് ക്ലബ് ഹാളില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സെക്രട്ടറി, ഇടുക്കി പ്രസ് ക്ലബ്, തൊടുപുഴ എന്ന മേല്‍വിലാസത്തില്‍ തൊടുപുഴ ഫെഡറൽ ബാങ്ക് ശാഖയിൽ മാറാവുന്ന ഡി.ഡിയായോ പ്രസ് ക്ലബ് ഓഫിസില്‍ നേരിട്ട് തുക അടച്ചോ രജിസ്റ്റർ െചയ്യാം. ഫോൺ: 8547501750, 9447979928. ഹ്രസ്വചിത്രങ്ങള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, ഇടുക്കി പ്രസ് ക്ലബ്, പ്രസ് ക്ലബ് ബില്‍ഡിങ്, തൊടുപുഴ പിന്‍: 685584.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.