ഭരണ, രാഷ്​ട്രീയ നേതൃത്വങ്ങളുടെ റബർ കർഷകസ്​നേഹം കാപട്യം ^ഇൻഫാം

ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെ റബർ കർഷകസ്നേഹം കാപട്യം -ഇൻഫാം കോട്ടയം: പാർലമ​െൻറ് തെരഞ്ഞെടുപ്പ് ലക്ഷ്യം െവച്ച് ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തുന്ന റബർ കർഷക സംരക്ഷണ പ്രഖ്യാപനങ്ങളുടെ കാപട്യവും വഞ്ചനയും കർഷകർ തിരിച്ചറിയണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ. ഏഴു വർഷത്തിലേറെയായി തുടരുന്ന വിലത്തകർച്ചയെക്കുറിച്ച് പഠിക്കാൻ കർമസേന രൂപവത്കരിക്കുമെന്ന കേന്ദ്ര വാണിജ്യമന്ത്രിയുടെ പ്രഖ്യാപനം വിചിത്രമാണ്. നാലുവർഷമായി കേന്ദ്രം ഭരിച്ചിട്ടും റബർ വിപണിയെ രക്ഷിക്കാൻ ശ്രമിക്കാതെ ചർച്ചകൾക്കായി കർമസേന രൂപവത്കരിക്കുന്നതിൽ അർഥമില്ല. റബർ കാർഷികോൽപന്നമാക്കി ഇറക്കുമതി നിയന്ത്രിക്കാൻ ശ്രമം നടത്തുന്നില്ല. ലോക വ്യാപാരസംഘടന കരാറിനെ പഴിചാരി രക്ഷപ്പെടുന്നത് വിചിത്രമാണ്. ഒരു വ്യാപാരകരാറും അന്തിമമല്ല. തിരുത്തലുകൾക്ക് വിധേയമാണ്. അടിസ്ഥാനവില പ്രഖ്യാപിച്ച് വിപണിയിൽനിന്ന് നേരിട്ട് റബർ സംഭരിക്കാം. ഇതിനെല്ലാം വ്യവസ്ഥകൾ റബർ ആക്ടിൽ നിലവിലുണ്ട്. ഇതിനൊന്നും ശ്രമിക്കാതെ ചർച്ചനടത്താമെന്നു പറയുന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയനാടകവും കാപട്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.