സഭയിൽ ഐക്യവും സമാധാനവും സമ്പൂർണമാക്കണം ^ഓർത്തഡോക്സ്​ സഭ

സഭയിൽ ഐക്യവും സമാധാനവും സമ്പൂർണമാക്കണം -ഓർത്തഡോക്സ് സഭ കോട്ടയം: സുപ്രീംകോടതി വിധിയും 1934ലെ സഭ ഭരണഘടനെയും അംഗീകരിക്കുന്ന വിശ്വാസികൾക്ക് ഇടവകയിൽ ബുദ്ധിമുട്ടും തടസ്സവും ഉണ്ടാകില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എപ്പിസ്േകാപ്പൽ സുന്നഹദോസ് പ്രഖ്യാപിച്ചു. സ്പർധയും വിദ്വേഷവും വെടിഞ്ഞ് ഒരു ആരാധന സമൂഹമാകുന്ന അനുഗൃഹീത മുഹൂർത്തത്തിനുവേണ്ടി മലങ്കരസഭ കാത്തിരിക്കുകയാണെന്നും ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടി സഭാംഗങ്ങളായ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സുന്നഹദോസ് പ്രമേയത്തിൽ ആഹ്വാനം ചെയ്തു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനഹാളിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 19മുതൽ നടന്നുവന്ന മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിച്ചു. വർഷന്തോറും നവംബർ ആദ്യ ഞായറാഴ്ച സ്നേഹസ്പർശം കാൻസർ സാന്ത്വന പരിപാലനദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വ മാർ നിക്കോദിമോസ് എന്നിവർ ധ്യാനം നയിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്േറേസ് റിപ്പോർട്ട് അവതരിപ്പിച്ചു. പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം വൈദിക സെമിനാരി, നാഗ്പൂർ സെമിനാരി, മലങ്കര ഓർത്തഡോക്സ് ചർച്ച് തിയോളജിക്കൽ എജുക്കേഷൻ ഫണ്ട്, സെമിനാരി കമീഷൻ, പ്രാർഥന രചന സമിതി, വിശാല മിഷൻ, എക്യൂമെനിക്കൽ റിലേഷൻസ് കമ്മിറ്റി എന്നിവയുടെ റിപ്പോർട്ടുകൾ ഫാ. എം.സി. കുര്യാക്കോസ്, ഫാ. എം.സി. പൗലോസ്, ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്, സഖറിയ മാർ നിക്കോളവാസ്, യൂഹാനോൻ മാർ മിലിത്തോസ്, കെ.ടി. ചാക്കോ, ഡോ. യൂഹാനോൻ മാർ ദിയസ്േകാസ്, ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ്, ഫാ. എബ്രഹാം തോമസ് എന്നിവർ അവതരിപ്പിച്ചു. ബോർഡ് ഓഫ് ചർച്ച് വേൾഡ് സർവിസ് അംഗമായ സഖറിയ മാർ നിക്കോളാവോസിനെയും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡൻറ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിനെയും അനുമോദിച്ചു. ദിവ്യബോധന പ്രസിഡൻറായി ഡോ. മാത്യൂസ് മാർ സേവേറിയോസ്, അഖില മലങ്കര ശുശ്രൂഷകസംഘം പ്രസിഡൻറായി അലക്സിയോസ് മാർ യൗസേബിയോസ് എന്നിവരെ തെരഞ്ഞെടുത്തു. തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലെ വിസിറ്റിങ് ബിഷപ്പായി ഗീവർഗീസ് മാർ കൂറിലോസിനെ നിയമിച്ചു. അൽമായ നേതൃപരിശീലനം, ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യാൻ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ് എന്നിവർ അധ്യക്ഷന്മാരായി സമിതികളെ നിയോഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.