കട്ടപ്പന കേരളത്തിലെ മികച്ച നഗരസഭ

2015 നവംബർ ഒന്നിന് രൂപവത്കൃതമായ കട്ടപ്പന നഗരസഭ കേവലം രണ്ട് വർഷത്തിനുള്ളിൽതന്നെ കേരളത്തിലെ മികച്ച മുനിസിപ്പാലിറ്റിയായി മാറി. ഒരു നഗരസഭക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും കഴിഞ്ഞ രണ്ട് വർഷംകൊണ്ടാണ് നഗരസഭ നേടിയെടുത്തത്. നഗരസഭ കാര്യാലയത്തി​െൻറ കാര്യമെടുത്താൽ കേരളത്തിലെ എറ്റവും മികച്ച മുനിസിപ്പൽ ഓഫിസ് കെട്ടിടം സ്വന്തമായുള്ള നഗരസഭയാണ് കട്ടപ്പന. നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന ജോണി കുളംപള്ളിയും ഇപ്പോഴത്തെ ചെയർമാൻ അഡ്വ. മനോജ് എം. തോമസും നഗരസഭ കൗൺസിലർമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചതാണ് കട്ടപ്പനയെ കേരളത്തിലെ മികച്ച നഗരസഭ പദവിയിലേക്ക് എത്തിച്ചത്. നഗരസഭ കാര്യാലയത്തിൽതന്നെ ഫ്രണ്ട് ഓഫിസ്, ഓഫിസ് സമുച്ചയം, കോൺഫറൻസ് ഹാൾ, സെമിനാർ ഹാൾ, ചെയർമാ​െൻറയും ഇതര പദവികൾ വഹിക്കുന്നവരുടെയും മുറികൾ എന്നിവയെല്ലാം അത്യാധുനിക സംവിധാനങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. 34 വാർഡുകളിലായി പടർന്ന് കിടക്കുന്ന നഗരസഭയിൽ ഒട്ടുമിക്ക പ്രദേശങ്ങളിലും റോഡുകളും കുടിവെള്ള പദ്ധതികളും പൂർത്തിയായി കഴിഞ്ഞു. അവശേഷിക്കുന്ന റോഡുകൾ ഉടൻ പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. മികച്ച മാലിന്യ നിർമാർജന സൗകര്യം, അത്യാധുനിക കശാപ്പുശാല തുടങ്ങിയവയെല്ലാം കട്ടപ്പന നഗരസഭയുടെ നേട്ടങ്ങളിലെ പൊൻതൂവലാണ്. കേരളത്തിൽ മികച്ച ബസ് സ്റ്റാൻഡുകളുള്ള പട്ടണവും കട്ടപ്പനയാണ്. കെ.എസ്.ആർ.ടി.സി സബ് സ്റ്റേഷൻ കട്ടപ്പനയുടെ തിലകക്കുറിയാണ്. 1964 ജനുവരി ഒന്നിന് രൂപവത്കൃതമായ കട്ടപ്പന ഗ്രാമപഞ്ചായത്തി​െൻറ പ്രഥമ പ്രസിഡൻറ് വി.ടി. സെബാസ്റ്റ്യനായിരുന്നു. അരനൂറ്റാണ്ടിനള്ളിൽ കട്ടപ്പന ഗ്രാമപഞ്ചാത്ത് നഗരസഭയായി ഉയർന്നത് ഹൈറേഞ്ചി​െൻറ സാമ്പത്തിക സാമൂഹിക കാർഷിക വളർച്ചകൊണ്ടാണ്. ഈ വികസനക്കുതിപ്പിന് ശക്തിപകർന്നത് കാലാകാലങ്ങളിൽ പഞ്ചായത്തി​െൻറയും ത്രിതല ഭരണസമതികളുടെയും നിയമസഭ, പാർലമ​െൻറ് മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനങ്ങളാണ്. കട്ടപ്പന നഗരസഭ കോർപറേഷൻ പദവിയിലേക്ക് ഉയർത്തപ്പെടുന്ന നാളുകളും വിദൂരമല്ല. തോമസ് ജോസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.