ഭൂഗർഭ ജലനിരപ്പ്​ കുറയുന്നു; ദുരുപയോഗം നിയന്ത്രിക്കണമെന്ന്​ വകുപ്പ്​

കോട്ടയം: സംസ്ഥാനത്ത് ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി കുറയുന്നുവെന്ന് ജലവകുപ്പി​െൻറ പഠനറിപ്പോർട്ട്. 10 വർഷത്തിനിടെ നാലുമുതൽ അഞ്ചുമീറ്റർ വരെയാണ് ജലനിരപ്പ് താഴ്ന്നത്. ഇത് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മഴക്കുറവും അമിത ജലദുരുപയോഗവും നിയന്ത്രിക്കുന്നില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും സർക്കാറിന് വീണ്ടും നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. മഴക്കുറവും ജലദുരുപയോഗവും തടയാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. കുഴൽക്കിണറുകൾക്ക് കടുത്ത നിയന്ത്രണം വേണം. ശാസ്ത്രീയ പരിശോധനകളും അനുമതിയും ഇല്ലാതെ കുഴൽക്കിണർ കുഴിക്കാൻ അുനമതി നൽകരുത്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ അനിവാര്യമാണ്. കുഴൽക്കിണറുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നിയന്ത്രണമില്ലാതെ അനുമതി നൽകുകയാണ്. ഇത് ഒഴിവാക്കണം. ശുദ്ധജലത്തിൽ ഉപ്പി​െൻറ അളവ് വർധിക്കുന്നതും ഗൗരവമായി കാണണം. നദികൾ വറ്റിവരളുന്നതും പരമ്പരാഗത ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതും അനധികൃത മണൽവാരൽ തടയാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അതിനാൽ ജല ഉപയോഗത്തിന് കടുത്ത നിയന്ത്രണം വേണം. ജലസേചനസൗകര്യം പ്രയോജനപ്പെടുത്തിയുള്ള കൃഷി സംസ്ഥാനത്ത് 60-70 ശതാമനം കുറഞ്ഞതും കാണാതെപോകരുതെന്നും റിേപ്പാർട്ടിൽ ഒാർമിപ്പിക്കുന്നു. സി.എ.എം കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.